KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3013 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ. 313 പേര്‍ ഉറവിടം അറിയാത്തവരാണ്. 89 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസര്‍ക്കോട് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

2532 പേര്‍ ഇന്ന് രോഗമുക്തരായി. തിരുവനന്തപുരം 268, കൊല്ലം 151, പത്തനംതിട്ട 122, ആലപ്പുഴ 234, കോട്ടയം 138, ഇടുക്കി 43, എറണാകുളം 209, തൃശൂര്‍ 120, പാലക്കാട് 120, മലപ്പുറം 303, കോഴിക്കോട് 306, വയനാട് 32, കണ്ണൂര്‍ 228, കാസര്‍ഗോഡ് 258 എന്നിങ്ങനേയാണ് രോഗമുക്തരായവരുടെ കണക്ക്. സംസ്ഥാനത്ത് ഇതുവരെ 82,345 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇതോടെ 31,156 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വെണ്‍മനാട് സ്വദേശി മുഹമ്മദ് അലി ഹാജി (87), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ മലപ്പുറം വളവന്നൂര്‍ സ്വദേശി മാധവന്‍ (63), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ലീല (60), തിരുവനന്തപുരം സ്വദേശി ഹരീന്ദ്രന്‍ (67), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിനി ഷഹുനാതുമ്മ (64), തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി നാരായണ പിള്ള (89), കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍ (69), തൃശൂര്‍ പാമ്പൂര്‍ സ്വദേശി പോള്‍സണ്‍ (53), തൃശൂര്‍ വഴനി സ്വദേശി ചന്ദ്രന്‍നായര്‍ (79), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശി സ്റ്റാന്‍ലി (54), എറണാകുളം കുന്നത്തേരി സ്വദേശി ഇസ്മയില്‍ (55), ആഗസ്റ്റ് 6ന് മരണമടഞ്ഞ പാലക്കാട് അമ്പലപ്പാറ സ്വദേശി ഖാലിദ് (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 466 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

24 മണിക്കൂറില്‍ 41054 സാമ്പിളുകള്‍ പരിശോധിച്ചു. 31156 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. സമാനമായ സാഹചര്യം ലോകത്ത് 1918 ലെ സ്പാനിഷ് ഫ്‌ലൂ ആയിരുന്നുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഫ്‌ലൂ അഞ്ച് കോടിയിലധികം ജീവനെടുത്ത മഹാമാരിയാണെന്നും അങ്ങനെ വരാതെ നോക്കണമെന്നും മുഖ്യമന്തി പറഞ്ഞു. സ്പാനിഷ് ഫ്‌ലൂ പോലെ ഇതും അപ്രത്യക്ഷമായേക്കും. രാജ്യത്ത് നിലവില്‍ 50 ലക്ഷം പേര്‍ ഇതുവരെ കോവിഡ് രോഗികളായി. ഇതില്‍ 80,000 പേര്‍ മരിച്ചു. എന്നാല്‍ സ്പാനിഷ് ഫ്‌ലൂ പോലെ അഞ്ച് കോടി മനുഷ്യരുടെ ജീവനെടുത്ത ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മള്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് മറക്കരുത്. മനുഷ്യ ജീവന്‍ രക്ഷിക്കാനുള്ള ചരിത്രപരമമായ കടമ സമൂഹമെന്ന നിലയില്‍ നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button