തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ തന്റെ മകള്‍ക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സുരേന്ദ്രന്റേത് പ്രത്യേക മാനസികനിലയാണെന്നും മാനസികനില തെറ്റിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. സുരേന്ദ്രനല്ല പിണറായി വിജയനെന്നും മറുപടി പിന്നീട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനെതിരെ പ്രതികരണവുമായി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് നോബിൾ മാത്യു രംഗത്തെത്തി. രൂക്ഷ വിമർശനമാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ നോബിൾ മാത്യു നൽകിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ,
കടിച്ചുകീറാൻ വരുന്ന പേപ്പട്ടിയുടെ ഭാവഹാവാദികളാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ പത്ര സമ്മേളനത്തിൽ പ്രകടിപ്പിച്ചത് .ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഭീഷണിപ്പെടുത്തുകയാണ് കേരളാ മുഖ്യമന്ത്രി .,ഞങ്ങളുടെ സഹപ്രവർത്തകൻ സ്വയംസേവകനായിരുന്ന വാടിക്കൽ രാമകൃഷ്‌ണേട്ടനെ കന്മഴുകൊണ്ടു വെട്ടിക്കൊലപ്പെടുത്തിയ പിണറായിയിലെ പഴയ നാലാം കിടഗുണ്ടയുടെ നിലവാരത്തിൽ നിന്ന് ഒരു തരിപോലും മുന്നോട്ടു നീങ്ങിയിട്ടില്ല എന്നാണ് അയാളുടെ ശരീരഭാഷയും സൂചിപ്പിക്കുന്നത് .
വിജയന്റെ ഭീഷണി ഒക്കെ അങ്ങ് ധർമ്മടത്തോ പിണറായിയിലോ വെച്ചാൽ മതി .വിജയൻ പറഞ്ഞത് ശരിയാണ് പിണറായി വിജയനല്ല കെ സുരേന്ദ്രൻ .
പിണറായി വിജയനെപ്പോലെ കൊലക്കേസിൽ പ്രതിയല്ല .മുൻപ് കൂടെ നടന്ന സഹപ്രവർത്തകൻ പാര്ട്ടിമാറിപ്പോയപ്പോൾ ആ ഒറ്റ കാരണം കൊണ്ട് കോടി സുനിയെപ്പോലെയുള്ള ഗുണ്ടകളെ ഇളക്കി വിടുന്നവനല്ല കെ സുരേന്ദ്രൻ .
പിണറായി വിജയനെ പോലെ സേവി മനോ മാത്യു സാന്റിയാഗോ മാർട്ടിൻ എന്നിവരെ പോലെയുള്ള വിവാദ വ്യവസായികളുടെ പോക്കറ്റിലല്ല കെ സുരേന്ദ്രൻ .
also read: പാലത്തായി കേസില്‍ പെണ്‍കുട്ടിക്ക് ധനസഹായം നല്‍കണമെന്ന ശുപാർശയുമായി ബാലാവകാശ കമ്മീഷന്‍
പിണറായി വിജയനെ പോലെ സ്വന്തം പാർട്ടിയെ വിറ്റു കാശാക്കുന്നവനല്ല കെ സുരേന്ദ്രൻ . പിണറായി വിജയനെ പോലെ സ്വന്തം ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ പോലും അറിയില്ല എന്ന് പറയുന്ന നപുംസകമല്ല കെ സുരേന്ദ്രൻ .
ഇതൊക്കെ പറയുമ്പോൾ വിജയൻ ഒന്നോർക്കണം .അഞ്ചുവർഷം ഭരിക്കാൻ അനുവാദം കിട്ടിയ കേവലം മുഖ്യമന്ത്രി മാത്രമാണ് താങ്കൾ.അല്ലാതെ മുണ്ടയിൽ കോരന് സ്ത്രീധനം കിട്ടിയ അംഗരാജ്യമല്ല കേരളം .അതിന്റെ യുവരാജാവുമല്ല വിജയൻ .
അതുകൊണ്ട് ആ ഓർമ്മയിൽ സംസാരിച്ചാൽ മതി .
ഉത്തരവിടുകയോ വിരട്ടുകയോ വേണ്ട ..
കാരണം ഒരിയ്ക്കൽ കൂടി പറയുന്നു മുണ്ടയിൽ കോരന് സ്ത്രീധനം കിട്ടിയതല്ല വിജയാ കേരളം .
അഡ്വ നോബിൾ മാത്യു
Post Your Comments