പത്തനംതിട്ട : വയലിൽ ഉഴുതു കൊണ്ടിരുന്ന ട്രാക്ടറിൻ്റെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു. കൊടുമൺ ദീപ്തിയിൽ എൻ ആർ പ്രസാദിൻ്റെ മകൻ ദിലീപ് പ്രസാദ് (37) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് കൊടുമൺ തൂമ്പാമുഖം ഏലായിൽ നെടുവക്കോട് ഭാഗത്താണ് അപകടം നടന്നത്.
പുതയൽ ഉള്ള ഭാഗത്ത് ട്രാക്ടർ പുറകോട്ട് എടുക്കവേ കീഴ്മേൽ മറിയുകയായിരുന്നു. ദിലീപ് ട്രാക്ടറിൻ്റെ അടിയിൽ പെട്ട് പോയി. നാട്ടുകാരും കൊടുമൺ പോലീസും ചേർന്ന് ട്രാക്ടർ മറിച്ചിട്ട് രക്ഷിക്കുവാൻ നോക്കിയിട്ട് സാധിച്ചില്ല. തുടർന്ന് പത്തനംതിട്ടയിൽ നിന്നെത്തിയ അഗ്നി-രക്ഷാ സേനയും കൂടി എത്തിയിട്ടാണ് ദിലീപിനെ പുറത്തെടുക്കാൻ സാധിച്ചത് . അടൂർ ഗവ. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവും കൊടുമൺ പഞ്ചായത്തിലെ ഹരിത കർമ്മസേനയുടെ കോർഡിനേറ്റർ ആയ ദിലീപിൻ്റെ നേതൃത്വത്തിൽ തരിശ് കിടക്കുന്ന നെൽപ്പാടങ്ങൾ ഉഴുത് നെൽകൃഷിക്ക് സജ്ജമാക്കി കൊടുക്കുകയായിരുന്നു.
Post Your Comments