Latest NewsNewsInternational

ഇന്ത്യയ്ക്ക് മുന്നില്‍ ചൈനീസ് പട്ടാളം അടിയറവ് പറഞ്ഞു : ഇന്ത്യക്കെതിരായ ആക്രമണങ്ങള്‍ എല്ലാം നേരിട്ട് ആസൂത്രണം ചെയ്ത ചൈനീസ് പ്രസിഡന്റിന്റെ ഷോക്ക് ട്രീറ്റ്‌മെന്റും പാളി

വാഷിംഗ്ടണ്‍: അതിര്‍ത്തി കടന്നുകയറാനുള്ള ശ്രമം :ഇന്ത്യയ്ക്ക് മുന്നില്‍ ചൈനീസ് പട്ടാളം അടിയറവ് പറഞ്ഞു , ഇന്ത്യക്കെതിരായ ആക്രമണങ്ങള്‍ എല്ലാം നേരിട്ട് ആസൂത്രണം ചെയ്തത ചൈനീസ് പ്രസിഡന്റും ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കി. ഇത് ചൈനയ്ക്ക് കൂടുതല്‍ ക്ഷീണമാക്കിയതായാണ് റിപ്പോര്‍ട്ട്.  അമേരിക്കന്‍ മാഗസിനായ ന്യൂസ് വീക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയിലെ ‘ആക്രമണങ്ങളുടെ ശില്പി’ എന്നാണ് അദ്ദേഹത്തെ മാഗസിന്‍ വിശേഷിപ്പിക്കുന്നത്.

Read Also : രാജ്യം അണ്‍ലോക്കിലേക്ക് കടക്കുന്നതിനിടെ വികസന രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ : മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്ന ഏഴ് ബുള്ളറ്റ് ട്രെയിനുകള്‍ വരുന്നു

അതിര്‍ത്തിയില്‍ അപ്രതീക്ഷിത നീക്കം നടത്തി ഇന്ത്യക്ക് ഷോക്ക്ട്രീറ്റ്‌മെന്റ് നല്‍കാനായിരുന്നു സി ജിന്‍പിംഗിന്റെ ശ്രമം. ഇതിനായി പട്ടാളത്തിന് പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇന്ത്യന്‍ സൈന്യത്തിനുമുന്നില്‍ ചൈനീസ് പട്ടാളം തോല്‍ക്കുമെന്ന് ചൈന പ്രതീക്ഷിച്ചില്ലെന്ന് മാധ്യമം പറയുന്നു.

അതിര്‍ത്തിയില്‍ ചൈനയുടെ വക പ്രകോപനങ്ങള്‍ പലപ്പോഴും ഉണ്ടാവുമായിരുന്നു. എന്നാല്‍ ജൂണ്‍ 15ന് നടന്ന ഗാല്‍വാന്‍ ആക്രമണത്തോടെയാണ് സ്ഥിതി രൂക്ഷമായത്. ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തില്‍ നിരവധി ഇന്ത്യന്‍ ഭടന്മാര്‍ വീരമൃത്യുവരിച്ചു. അപ്രതീക്ഷിത നീക്കമായിരുന്നെങ്കിലും ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ അറുപതിലധികം ചൈനീസ് പട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ എത്ര സൈനികര്‍ മരിച്ചു എന്ന് പറയാന്‍പോലും ചൈന ഇതുവരെ തയ്യാറായിട്ടില്ല.

രാത്രിയുടെ മറപറ്റി ചുഷൂലില്‍ നുഴഞ്ഞുകയറാനുളള ചൈനയുടെ ശ്രമവും ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. അതിര്‍ത്തിപ്രശ്‌നത്തില്‍ ഇന്ത്യയെ കരിവാരിത്തേക്കാനായി ഇന്ത്യന്‍ സൈന്യം തങ്ങളുടെ പട്ടാളക്കാര്‍ക്ക് നേരേ വെടിവച്ചെന്നും ചൈന പ്രചരിപ്പിച്ചു. പക്ഷേ, ഇതും വിലപ്പോയില്ല. ചൈനയാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ലോകത്തെ ബോധ്യപ്പെടുത്താനും ഇന്ത്യക്കായി. നേപ്പാള്‍പോലുളള അതിര്‍ത്തിരാജ്യങ്ങളെ ഇന്ത്യക്കെതിരെ തിരിക്കാനുളള ചൈനയുടെ ശ്രമവും വിജയിച്ചില്ല.

അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചൈനീസ് ആപ്പുകള്‍ നിരോധിച്ചതടക്കമുളള ഇന്ത്യയുടെ നടപടികള്‍ ചൈനയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button