തിരുവനന്തപുരം: 2016 ഒക്ടോബര്‍ മുതല്‍ 2019 ജൂലൈ വരെ കേരളത്തിലെ യുഎഇ കോണ്‍സുലേറ്റില്‍ എത്തിച്ചിരിക്കുന്ന ഈന്തപ്പഴത്തിന്റെ ഭാരം 17,000 കിലോയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍സുലേറ്റ് ജീവനക്കാര്‍ മറ്റൊന്നും ചെയ്യാതെ 10 വര്‍ഷം തിന്നാലും ഇത്രയും ഈന്തപ്പഴം കഴിച്ചുതീര്‍ക്കാന്‍ സാധിക്കില്ല. അതല്ലെങ്കില്‍ കേരളത്തില്‍ ആര്‍ക്കാണ് ഇതു വിതരണം ചെയ്തത് എന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിലെ യുഎഇ കോണ്‍സുലേറ്റ് നയതന്ത്ര ചുമതലകള്‍ക്ക് പകരം ഇപ്പോള്‍ ഈന്തപ്പഴ കച്ചവടത്തിലാണോ ശ്രദ്ധിക്കുന്നത് എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. കൊണ്ടുവന്ന ഈന്തപ്പഴം കേരളത്തിലെ ചന്തയില്‍ വിറ്റഴിച്ചിട്ടുണ്ടെകില്‍ പോലും അതിനു കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടതുണ്ട്. നയതന്ത്രപ്രതിനിധികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ എന്ന പേരില്‍ മുന്‍പ് വന്ന ഡിപ്ലോമാറ്റിക് ബാഗ്ഗേജുകളില്‍ സ്വര്‍ണമായിരുന്നു എന്ന് കണ്ടെത്തിയ സ്ഥിതിക്ക് അസാധാരണ ഭാരമുള്ള ഈ ബാഗ്ഗേജുകളില്‍ എന്തായിരുന്നു എന്ന് വ്യക്തമാക്കേണ്ട ബാധ്യത കേരള സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഓഫീസര്‍ക്കാണ്. ഇക്കാര്യത്തില്‍ സുതാര്യവും, സമഗ്രവുമായ അന്വേഷണം നടത്തി വസ്തുതകള്‍ വെളിച്ചത്ത് കൊണ്ട് വരാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും ചെന്നിത്തല വ്യക്തമാക്കി.
Post Your Comments