Latest NewsKeralaIndia

ശി​വ​ശ​ങ്ക​റി​ന്‍റെ സ​സ്പെ​ന്‍​ഷ​ന്‍ നീ​ട്ടി സംസ്ഥാന സർക്കാർ

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ലാ​യിരുന്നു ശി​വ​ശ​ങ്ക​റെ സ​ര്‍​വീ​സി​ല്‍ നി​ന്നും സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന്‍റെ സ​സ്പെ​ന്‍​ഷ​ന്‍ നാ​ല് മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടി. ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ്വാ​സ് മേ​ത്ത അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ ശി​പാ​ര്‍​ശ​യി​ലാ​ണ് ന​ട​പ​ടി. നേരത്തെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ലാ​യിരുന്നു ശി​വ​ശ​ങ്ക​റെ സ​ര്‍​വീ​സി​ല്‍ നി​ന്നും സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

സ​സ്പെ​ന്‍​ഷ​ന്‍ പു​ന​പ​രി​ശോ​ധി​ക്കു​ന്ന​തി​നു ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യി മൂ​ന്നം​ഗ സ​മി​തി​യെ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ചി​രു​ന്നു. ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ്വാ​സ് മേ​ത്ത, തൊ​ഴി​ല്‍ വ​കു​പ്പ് അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി സ​ത്യ​ജീ​ത്ത് രാ​ജ​ന്‍, അ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ ജോ​സ് എ​ന്നി​വ​രാ​യി​രു​ന്നു സ​മി​തി അം​ഗ​ങ്ങ​ള്‍. അ​ഖി​ലേ​ന്ത്യാ സ​ര്‍​വീ​സ് ച​ട്ടം അ​നു​സ​രി​ച്ച്‌ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ന്‍​ഡു ചെ​യ്ത് 60 ദി​വ​സം ക​ഴി​യു​മ്പോ​ള്‍ പു​ന​പ​രി​ശോ​ധി​ക്ക​ണം.

പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പ്; ഇടതുപക്ഷവുമായി വീണ്ടും സഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി. വലിയ രീതിയിലുള്ള വീഴ്ചകള്‍ ശിവശങ്കറില്‍ നിന്നും ഉണ്ടായെന്നാണ് ബിശ്വാസ് മേത്ത ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ സമിതി കണ്ടെത്തിയത്. ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ ജാഗ്രത കുറവുണ്ടായെന്നും പദവി ദുരുപയോഗം ചെയ്തെന്നും സമിതി കണ്ടെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button