അഴിമതിവിരുദ്ധ ചട്ടം ലംഘിച്ച രണ്ട് യുഎഇ താരങ്ങള്‍ക്ക് വിലക്ക് കൽപ്പിച്ച് ഐ സി സി.
ആമിര്‍ ഹയാത്ത്, അഷ്ഫാഖ് അഹമ്മദ് എന്നീ താരങ്ങളെയാണ് ഐസിസി വിലക്കിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന ട്വന്റി 20 ലോകകപ്പ് യോഗ്യത മത്സരത്തിനിടെയാണ് താരങ്ങള്‍ വാതുവെയ്പ്പ് നടത്തിയത്. ഈ സമയത്തു തന്നെ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി) ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.
ആമിര്‍ ഹയാത്ത്, അഷ്ഫാഖ് അഹമ്മദ് എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ പ്രതികരണമറിയിക്കാന്‍ സെപ്റ്റംബര്‍ 13 മുതല്‍ 14 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
Post Your Comments