ന്യൂഡല്‍ഹി : ‘ഇന്ത്യ കരുത്തുറ്റ രാജ്യം ‘ അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ച ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രകീര്‍ത്തിച്ച് വിദേശ നയതന്ത്ര പ്രതിനിധികള്‍. കോവിഡ് മഹാമാരി ചെറുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കിഴക്കന്‍ അതിര്‍ത്തിയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ചൈനയെ ചെറുത്തതോടെ ‘കരുത്തുറ്റ രാജ്യം’ എന്ന പ്രതിഛായ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യക്കുണ്ടായെന്ന് വിവിധ വിദേശ രാജ്യങ്ങളുടെ പ്രതിനിധികളായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ ഇന്ത്യ സൈനികമായും സാമ്പത്തികമായും ദുര്‍ബലരായ പാക്കിസ്ഥാനുമായി മാത്രമേ എതിരിട്ടിട്ടുള്ളു. എന്നാല്‍ അതിശക്തരായ ചൈനയ്ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയതോടെ ഇന്ത്യ തങ്ങളുടെ കരുത്തും നയതന്ത്രജ്ഞതയും സൈനികശേഷിയും തെളിയിച്ചിരിക്കുകയാണെന്ന് വിവിധ വിദേശപ്രതിനിധികള്‍ പറഞ്ഞു.
ഗല്‍വാനില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ ഏതുവിധേനയും സംഘര്‍ഷം ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നാണ് വിദേശനയതന്ത്ര പ്രതിനിധികള്‍ അവരവരുടെ രാജ്യങ്ങളെ അറിയിച്ചത്. എന്നാല്‍ പിന്നീട് ചൈനയുടെ ഓരോ നീക്കത്തിനും കനത്ത തിരിച്ചടി നല്‍കാനുള്ള ഇന്ത്യയുടെ തീരുമാനം അദ്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments