തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്സ്‌മെന്റ് ചോദ്യംചെയ്ത വിഷയത്തില്‍ പരിഹാസവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കെ ടി ജലീലിനെ എന്‍ഫോഴ്സ്‌മെന്റ് ചോദ്യം ചെയ്തിട്ടും ഘടകക്ഷികള്‍ പോലും മൗനത്തിലാണ്. ഇടതു വ്യതിയാനം നോക്കി നടക്കുന്ന കാനം രാജേന്ദ്രന്‍ എവിടെ. കാനം കാശിക്ക് പോയോ. ഇക്കാര്യത്തില്‍ ഇനി മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ടെന്നാണ് അറിയേണ്ടത്. പക്ഷേ, മുഖ്യമന്ത്രിയെ ഇപ്പോള്‍ കാണാനേ ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു.
Read also: രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് 77.88 ശതമാനമായി വര്‍ധിച്ചു: ആശ്വാസമായി പുതിയ കണക്കുകൾ
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങളും അന്വേഷണ വിവരങ്ങളും പുറത്ത് വരുന്ന സാഹചര്യത്തില്‍ മന്ത്രിസഭക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല പറയുകയുണ്ടായി. അന്വേഷണം ശരിയായ ദിശയിലെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകനേയും കെ ടി ജലീലിനെയും ചോദ്യം ചെയ്തതോടെ സി പി എം നിലപാട് മാറ്റി. തൊടുന്യായങ്ങള്‍ പറഞ്ഞ് ജലീല്‍ രക്ഷപ്പെടാന്‍ നോക്കേണ്ട. ഒന്നും മറയ്ക്കാനില്ലെങ്കില്‍ സ്വന്തം ഐഡന്റിറ്റി പോലും മറച്ചു വച്ച് തലയില്‍ മുണ്ടിട്ട് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ പോയത് എന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
Post Your Comments