ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ന്യൂനമര്‍ദ്ദം ആന്ധ്രാതീരം തൊടും. അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപം ചുഴലിക്കാറ്റിന് സമാനമായ സാഹചര്യം ഉരുത്തിരിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരളം വരെയുളള പ്രദേശത്ത് തിരമാല ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരളം, കര്‍ണാടക, കൊങ്കണ്‍ തീരം എന്നിവിടങ്ങളില്‍ കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments