
മലപ്പുറം : എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിനെക്കുറിച്ച് മാധ്യമങ്ങളോട് കൂടുതല്‍ പ്രതികരിക്കാതെ മന്ത്രി കെ.ടി ജലില്‍. ഇക്കാര്യത്തില്‍ തനിക്ക് പറയാനുള്ളതെല്ലാം ഫേസ്ബുക്കിൽ പറഞ്ഞിട്ടുണ്ടെന്നും മാധ്യമങ്ങളോട് അദ്ദേഹം വ്യക്തമാക്കി.
ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് മന്ത്രി തയ്യാറായില്ല. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ തവനൂരിലെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം തയാറാക്കിയ പച്ചക്കറി തോട്ടം സന്ദര്‍ശിക്കവെയാണ് മാധ്യമങ്ങള്‍ മന്ത്രിയുടെ പ്രതികരണം തേടിയത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത പോലീസ് വലയത്തിലാണ് ഞായറാഴ്ച വൈകീട്ടോടെ വളാഞ്ചേരിയില്‍ വീട്ടില്‍ നിന്ന് മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചത്. വഴിനീളെ മന്ത്രിയുടെ വാഹത്തന് നേരെ പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തുകയാണ്. വളാഞ്ചേരിയിലെ മന്ത്രിയുടെ വീടിന് സമീപം പ്രതിഷേധിച്ച യുവമോര്‍ച്ച, യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാറിന് നേരേ കരിങ്കൊടി കാട്ടിയിരുന്നു.
Post Your Comments