Latest NewsNewsIndia

ഡൽഹി കലാപ കേസ് : ഗൂഢാലോചനയിൽ സീതാറാം യെച്ചൂരി പങ്കാളിയെന്ന കുറ്റപത്രത്തിനെതിരെ കോൺഗ്രസ്സ്

ന്യൂ ഡൽഹി : ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കാളിയെന്ന ഡൽഹി പോലീസിന്‍റെ കുറ്റപത്രത്തിനെതിരെ വിമർശനവുമായി കോൺഗ്രസ്സ്. സീതാറാം യെച്ചൂരിയെപ്പോലുള്ള നേതാക്കളുടെ പേരുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തുന്നതിന് പിന്നിൽ ദുരുദ്ദേശമുണ്ട്. പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള നീക്കമാണിതെന്നും, ചെറുക്കുമെന്നും കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിർരഞ്ജൻ ചൗധരി പ്രതികരിച്ചു.

Also read : കങ്കണയ്ക്ക് പിന്നാലെ അർണബും; ഉദ്ധവിനെതിരെ പോർമുഖം തുറന്ന് റിപ്പബ്ലിക് ടി.വി

അതേസമയം കുറ്റപത്രത്തിനെതിരെ സീതാറാം യെച്ചൂരിയും രംഗത്തെത്തി. ഡൽഹി പോലീസിനെ ഉപയോഗിച്ച് സാധാരണ പൗരന്മാരെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമർത്തുകയാണെന്നും കോൺഗ്രസിന്‍റെ അടിയന്തരാവസ്ഥയെ ചെറുത്തത് പോലെ ഇപ്പോഴത്തെ നീക്കവും ചെറുക്കുമെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു..

കലാപ കേസിൽ യെച്ചൂരി ഉൾപ്പടെ 9 പ്രമുഖർക്കെതിരെയാണ് ദില്ലി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥികളുടെ മൊഴിയനുസരിച്ച് യെച്ചൂരിയും മറ്റുള്ളവരും കലാപത്തിന്‍റെ ഗൂഢാലോചനയിൽ പങ്കാളിയാണെന്നാണ് അനുബന്ധ കുറ്റപത്രത്തിൽ പറയുന്നത്. സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് , സാമ്പത്തിക വിദഗ്ധ ജയതി ഘോഷ് എന്നിവരേയും അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button