Latest NewsIndiaNews

സിപിഎം നേതാവ് കോവിഡ് ബാധിച്ച് അന്തരിച്ചു

കോയമ്പത്തൂര്‍: മുന്‍ സിപിഎം എംഎല്‍എ കെ തങ്കവേലു കോവിഡ് -19 ബാധിച്ച് അന്തരിച്ചു. 69 വയസായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പ് തങ്കവേലുവിനെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ ശരീരം ചികിത്സയോട് പ്രതികരിക്കാതെയാണ് മരിച്ചത്. 2011-16ല്‍ തിരുപൂര്‍ സൗത്ത് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. പാര്‍ട്ടി കോയമ്പത്തൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു തങ്കവേലു.

shortlink

Related Articles

Post Your Comments

Related Articles


Back to top button