മസ്‌ക്കറ്റ്: ഇസ്രായേലുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ബഹ്‌റൈന്റെ തീരുമാനത്തെ പിന്തുണച്ച് ഒമാൻ. ഇത്തരം നീക്കങ്ങള്‍ പലസ്തീന്‍-ഇസ്രായേല്‍ സമാധാനത്തിന് സഹായിക്കുമെന്നാണ് ഒമാന്റെ അഭിപ്രായം. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്ന രണ്ടാമത്തെ ഗള്‍ഫ് രാജ്യമാണ് ബഹ്‌റൈന്‍. ഇത്തരം നീക്കം ഇസ്രായേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശം ഇല്ലാതാക്കാന്‍ സഹായിക്കും. സ്വതന്ത്ര പലസ്തീന്‍ എന്ന സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക് വഴി തെളിക്കും.ഈ ലക്ഷ്യം നേടാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ പുതിയ നീക്കങ്ങള്‍ സഹായിക്കുമെന്നാണ് ഒമാന്‍ ഭരണകൂടം പ്രസ്താവനയില്‍ പറയുന്നത്.
അതേസമയം യുഎഇ-ഇസ്രായേല്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് പിന്നാലെ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേലുമായി അടുക്കുമെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ വകുപ്പ് മന്ത്രി പറഞ്ഞിരുന്നു.യുഎഇക്ക് പിന്നാലെ ബഹ്‌റൈനും ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. പലസ്തീന്‍ നേതാക്കളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ബഹ്‌റൈന്‍ ഇസ്രായേല്‍ ബന്ധം സ്ഥാപിച്ചത്.
Post Your Comments