പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്തിന് മുന്നോടിയായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്താറുള്ള കുത്തക ലേലം മുടങ്ങി. മുന്‍ വര്‍ഷത്തെ ലേലക്കാര്‍ക്ക് കുത്തക തരാമെന്ന് ബോര്‍ഡ് നിര്‍ദ്ദേശം വച്ചെങ്കിലും നഷ്ടമുണ്ടാകുമെന്ന് ഭയന്ന് കച്ചവടക്കാര്‍ ലേലത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ശബരിമലയിലെ ലേലവരുമാനം ലഭിക്കാതായതോടെ ബോര്‍ഡിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം തന്നെ നിലയ്ക്കുന്ന സ്ഥിതിയാണ്.
Read also: മന്ത്രി ഇ.പി ജയരാജന്റെയും ഭാര്യയുടെയും ആരോഗ്യനില വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ
പശ്ചാത്തലത്തില്‍ വിശുദ്ധി സേനാംഗങ്ങളുടെ സേവനം ഉണ്ടാകുമോയെന്ന കാര്യത്തിലും സംശയമുണ്ട്. ഈ സാഹചര്യത്തില്‍ സന്നിധാനത്തെയും പമ്പയിലെയും നിലയ്ക്കലിലെയും ശുചീകരണം വെല്ലുവിളിയാകും. ശബരിമലയില്‍ പോലീസിനെ വിന്യസിക്കുന്നതും വെല്ലുവിളിയാണ്. സന്നിധാനത്തും പമ്ബയിലുമടക്കം 20,000 പോലീസുകാരെയാണ് മണ്ഡലക്കാലത്ത് നിയോഗിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഇവരെ എങ്ങനെ വിന്യസിക്കുമെന്നും സംശയമാണ്.
Post Your Comments