ഭോപാല്‍ : കോവിഡ് ലോക്ഡൗണ്‍ കാലത്തു പ്രധാനമന്ത്രി ആവാസ് യോജനയില്‍ പണിയുന്ന വീടുകളുടെ എണ്ണം 18 ലക്ഷം ,വിശദാംശങ്ങള്‍ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രതിസന്ധി കാലഘട്ടത്തില്‍ മാത്രം 18 ലക്ഷം വീടുകളാണ് രാജ്യത്തു പൂര്‍ത്തിയായത്
Read Also :കോവിഡ് വാക്‌സിന്‍ : ലോകത്തിന് വീണ്ടും പ്രതീക്ഷ നല്‍കി ഓക്‌സ്‌ഫോഡിന്റെ തീരുമാനം
നേരത്തെ ഒരു വീടിന്റെ പണി 125 ദിവസം കൊണ്ടു തീര്‍ന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ 45-60 ദിവസം കൊണ്ടു തീരുന്നുണ്ട്. അതിഥിത്തൊഴിലാളികള്‍ മടങ്ങിയെത്തിയതും ജോലികള്‍ വേഗത്തില്‍ തീരാന്‍ കാരണമായതായി പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശില്‍ പണി പൂര്‍ത്തിയായ 1.75 ലക്ഷം വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ വഴി 23000 കോടി രൂപയാണ് അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ചെലവിട്ടത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്
Post Your Comments