തൃശൂർ : ജന്മാഷ്ടമി ദിനത്തിൽ ശ്രീകൃഷ്ണ ഭഗവാൻറെ ചിത്രം വികലമാക്കി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സിപിഎം പ്രവർത്തകൻ പിടിയിൽ . കുന്നംകുളം പെങ്ങാമുക്ക് സ്വദേശി സബിത്തിനെ ആണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണ ഭഗവാനെ സ്തുതിക്കുന്ന ഭജവഗാനത്തെയും ഇയാൽ വികലമാക്കി എഴുതിയിട്ടുണ്ട്.
മതവികാരം വ്രണപ്പെടുത്തുകയും സമൂഹത്തിൽ മത സ്പർദ്ധ വളർത്തുവാനും ശ്രമിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഹിന്ദു ഐക്യവേദി കാട്ടകാമ്പാൽ പഞ്ചായത്ത് സംഘടനാ സെക്രട്ടറി പി എൻ മണികണ്ഠനാണ് ഇതു സംബന്ധിച്ച് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്സെടുത്തത്.
Post Your Comments