വരന്തരപ്പിള്ളി: സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടുന്ന സംഘം നിരവധി. ഇപ്പോൾ അവസാനം വരന്തരപ്പിള്ളി പോലീസ് ഇന്‍സ്‌പെക്‌ടര്‍ ഐ.സി. ചിത്തരഞ്‌ജന്റെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സുഹൃത്തില്‍നിന്ന് പണം തട്ടിയെടുത്തുവന്നതാണ് കേസ് .
അക്കൗണ്ട് ഉണ്ടാക്കിയയാള്‍ അമ്മയ്‌ക്ക് സുഖമില്ലെന്നും അത്യാവശ്യ ആശുപത്രി ചെലവിനെന്നും പറഞ്ഞാണ് എസ്.ഐയുടെ ഫ്രണ്ട് ലിസ്‌റ്റിലുള്ള സന്ദീപ് എന്ന വ്യക്‌തിയോട് പണം ആവശ്യപ്പെട്ടത്.
അയാള്‍ ഗൂഗിള്‍ പേ വഴി എഫ്.ബി. അക്കൗണ്ടിലെ ഫോണ്‍ നമ്പറിലേക്ക് പണമയച്ചു.8000 രൂപയാണ് അയച്ചത്. സമാനമായ സന്ദേശം ലഭിച്ച എസ്.ഐയുടെ സുഹൃത്ത് വിളിച്ച് വിവരമന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.നിലവില്‍ 5000 സുഹൃത്തുക്കള്‍ വീതമുള്ള മൂന്ന് ഫെയ്‌സ്‌ബുക്ക് അക്കൗണ്ടുകളാണ് എസ്.ഐ. ചിത്തരഞ്‌ജനുള്ളത്.
എന്നാല്‍ വെള്ളിയാഴ്‌ച രാവിലെ ഉണ്ടാക്കിയ പുതിയ അക്കൗണ്ടില്‍ 150 സുഹൃത്തുക്കള്‍ മാത്രമേയുള്ളൂ.
ഉടന്‍തന്നെ തന്റെ പേരില്‍ ഫെയ്‌സ്‌ബുക്ക് അക്കൗണ്ട് വഴി തട്ടിപ്പ് നടക്കുന്നുവെന്ന് പോസ്‌റ്റിട്ട എസ്.ഐ. തൃശൂര്‍ റൂറല്‍ സൈബര്‍ സെല്ലില്‍ വിവരമറിയിച്ചു.പണമയച്ച അക്കൗണ്ട് ഉടന്‍തന്നെ ബ്ലോക്ക് ചെയ്‌തു. പരിശോധനയില്‍ ഹരിയാന വിലാസമുള്ള ഐ.ഡിയില്‍നിന്നാണ് ഫെയ്‌സ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. ഈ അക്കൗണ്ട് സംബന്ധിച്ച് അറിവൊന്നുമില്ലെന്ന് എസ്.ഐ. പറയുന്നു.
3727 കോടിരൂപയുടെ അഗസ്‌റ്റ-വെസ്‌റ്റ്‌ലാന്‍ഡ് അഴിമതി, പ്രോസിക്യൂഷന്‍ അനുമതി തേടി സി.ബി.ഐ
എസ്.ഐയുടെ പ്ര?ഫൈല്‍ ചിത്രവും കവര്‍ ചിത്രവും തന്നെയാണ് വ്യാജ അക്കൗണ്ടിലും ഉപയോഗിച്ചിരിക്കുന്നത്. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സൈബര്‍ സെല്ലില്‍നിന്നും മൊബൈല്‍ ഫോണ്‍ കമ്പനിയില്‍ നിന്നുമുള്ള വിവരങ്ങള്‍ ലഭിക്കുന്ന മുറയ്‌ക്ക് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും വരന്തരപ്പിള്ളി പോലീസ് അറിയിച്ചു. അതേസമയം നിരവധി പേരാണ് തങ്ങളുടെ അക്കൗണ്ട് ഉണ്ടാക്കി ഇതേപോലെ പണം തട്ടിയെടുക്കുന്നതിനെതിരെ ജാഗ്രത നിർദ്ദേശം നൽകുന്നത്.
Post Your Comments