ന്യൂഡല്‍ഹി: ഛബഹാര്‍ തുറമുഖ പദ്ധതിയുടെ ഭാഗമായി ചൈനീസ് കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ റദ്ദാക്കി ഇന്ത്യ. ചൈനീസ് തുറമുഖ ക്രെയിന്‍ നിര്‍മാതാക്കളായ ഷാങ്ഹായ് ഷെന്‍ഹുവ ഹെവി ഇന്‍ഡസ്ട്രീസ് കമ്പനിയുമായുള്ള കരാറാണ് ഇന്ത്യ റദ്ദാക്കിയത്. കരാര്‍ റദ്ദാക്കിയതിലൂടെ വന്‍ നഷ്ടമാണ് ചൈനീസ് കമ്പനിയ്ക്ക് ഉണ്ടായിരിക്കുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് വര്‍ഷം മുന്‍പാണ് ഷാങ്ഹായ് ഷെന്‍ഹുവ ഹെവി ഇന്‍ഡസ്ട്രീസ് കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയത്. തെക്ക് കിഴക്കന്‍ ഇറാനില്‍ ഇന്ത്യ-അഫ്ഗാന്‍- ഇറാന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ഛബഹാര്‍ തുറമുഖം നിര്‍മ്മിക്കുന്നത്. കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് കരാര്‍ റദ്ദാക്കാന്‍ കാരണമെന്നാണ് സൂചന ലഭിക്കുന്നത്.
Post Your Comments