Latest NewsNewsIndia

‘ കാലന്‍ എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നതെന്നുള്ളത് എന്നെ അതിശയപ്പെടുത്തെന്നും ‘; സ്വാമി അഗ്നിവേശിന്റെ മരണത്തെ അധിഷേപിച്ച് മുന്‍ സി.ബി.ഐ ഡയറക്ടര്‍

സ്വാമി അഗ്നിവേശിന്റെ മരണത്തെ അധിഷേപിച്ച് മുന്‍ സി.ബി.ഐ ഡയറക്ടര്‍ നാഗേശ്വര റാവു. സ്വാമി അഗ്നിവേശ് ആട്ടിന്‍തോലിട്ട ചെന്നായയാണെന്ന് നാഗേശ്വര റാവു ട്വിറ്ററില്‍ കുറിച്ചു. സ്വാമി അന്ഗിവേശിന്റെ മരണത്തിന് പിന്നാലെയായിരുന്നു നാഗേശ്വര റാവുവിന്റെ പരാമര്‍ശം. ഹിന്ദുവിരുദ്ധനായ ഒരാള്‍ കാവിവസ്ത്രം ധരിക്കുന്നത് ഹിന്ദുത്വത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്ഷതമാണെന്നും നാഗേശ്വര റാവു പറഞ്ഞു.

”നിങ്ങൾ ഒരു കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധനാണ്. ആട്ടിന്‍തോലിട്ട ചെന്നായ, നിങ്ങൾ ഹിന്ദുമതത്തിന് വലിയ നാശനഷ്ടം വരുത്തി. തെലുങ്ക് ബ്രാഹ്മണനായി നിങ്ങൾ ജനിച്ചതിൽ ഞാൻ ലജ്ജിക്കുന്നു. കാലന്‍ എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നതെന്ന് എന്നെ അതിശയപ്പെടുത്തുന്നു” നാഗേശ്വര റാവു ട്വിറ്റ് ചെയ്തു. അതേസമയം മുൻ സിബിഐ ഡയറക്ടറുടെ ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

 

എന്നാല്‍ തന്‍റെ ട്വിറ്റിന് താഴെയും നാഗേശ്വര റാവു തന്‍റെ വിദ്വേഷ പ്രസ്തവനകള്‍ തുടര്‍ന്നു. “ക്രൂരന്മാർ മരിച്ച ദിവസങ്ങളെ ഞങ്ങൾ ഉത്സവങ്ങളായി ആഘോഷിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ. കാരണം അവര്‍ സമൂഹത്തെ നശിപ്പിക്കുന്ന കീടങ്ങളാണ്, അവരുടെ മരണങ്ങള്‍ ആഘോഷത്തിന് കാരണമാണ്. തിന്മയെ സംരക്ഷികരുത്” ട്വിറ്റിന് താഴെ വന്ന വിമര്‍ശനങ്ങള്‍ക് മറുപടിയായി നാഗേശ്വര റാവു പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് ദല്‍ഹിയിലെ ആശുപത്രിയിലായിരുന്നു ആര്യസമാജം പണ്ഡിതനും സാമൂഹ്യപ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശിന്റെ മരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button