ന്യൂഡൽഹി∙ അന്തരിച്ച മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിനെ ഒരു സംഘം ആളുകൾ തടഞ്ഞു. പ്രതിഷേധം മൂലം അദ്ദേഹം പിന്തിരിയുകയും ചെയ്തു. ഇതിനിടെ ഒരു സ്ത്രീ അദ്ദേഹത്തെ അടിക്കാനായി ചെരുപ്പൂരി വരുന്നതും കാണാം.
ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ മാർഗിലാണു സംഭവം. ബിജെപി പ്രവർത്തകരാണു തനിക്കെതിരായ ആക്രമണത്തിനു പിന്നിലെന്നു സ്വാമി അഗ്നിവേശ് ആരോപിച്ചു. നേരത്തെ അദ്ദേഹത്തിന് നേരെ ബി ജെ വൈ എം പ്രവർത്തകരുടെ ആക്രമണം ഉണ്ടായിരുന്നു.
Post Your Comments