News

കന്യാസ്ത്രീകളുടെ സ്ഥലമാറ്റ വിഷയത്തില്‍ മാര്‍പ്പാപ്പയ്ക്ക് സ്വാമി അഗ്നിവേശ് കത്തയച്ചു

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധിച്ച കന്യാസ്ത്രീകളെ സ്ഥലംമാറ്റിയ സംഭവത്തില്‍ ഇടപെണം എന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ് മാര്‍പ്പാപ്പയ്ക്ക് കത്തയച്ചു. കന്യാസ്ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവ് കരുണയില്ലാത്ത ശിക്ഷാനടപടിയാണ്. ലൈംഗികാതിക്രമത്തിന് ആരോപണവിധേയനായ വ്യക്തിയോട് മൃദു സമീപനം സ്വീകരിക്കുന്ന കത്തോലിക്ക സഭ, ഇരയ്ക്ക് നീതി കിട്ടുന്നതിന് വേണ്ടി പോരാട്ടം നടത്തുന്നവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് ഞെട്ടലുണ്ടാക്കി. കന്യാസ്ത്രീകള്‍ക്ക് വേണ്ടി പോപ്പ് ഫ്രാന്‍സിസ് ഇടപെടണമെന്നും അവര്‍ നീതിയും സ്നേഹവും അര്‍ഹിക്കുന്നതായും സ്വാമി അഗ്‌നിവേശ് കത്തില്‍ പറയുന്നു.

ജനുവരി 16 നാണ് മുന്‍ബിഷപ്പ് ഫ്രാങ്കോമുളക്കയ്ലിനെതിരെ സമരം നടത്തിയ കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ കൂട്ടത്തോടെ സ്ഥലംമാറ്റികൊണ്ടുള്ള ഉത്തരവ് പുറത്തു വരുന്നത്. സിസ്റ്റര്‍മാരായ അനുപമ, ജോസഫിന്‍, ആല്‍ഫി, നീന റോസ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കും സിസ്റ്റര്‍ ആല്‍ഫിനെ ജാര്‍ഖണ്ഡിലേക്കുമാണ് മാറ്റിയത്. മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറാള്‍ റജീന കടംതോടാണ് സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. പരസ്യമായി സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്ന് കന്യാസ്ത്രീകള്‍ക്കയച്ച കത്തില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button