തൃശൂര്‍•കേരളത്തില്‍ കാലുറപ്പിക്കാനാണ് ബി.ജെ.പി ശ്രമമെന്നും എന്നാല്‍ ആയിരം വര്‍ഷം തലകുത്തി നിന്നാലും കേരളം പിടിക്കാമെന്ന് ബി.ജെ.പി കരുതേണ്ടെന്നും സ്വാമി അഗ്നിവേശ്. ‘ഭരണഘടനക്കൊപ്പം ജനാഭിമാന സംഗമം’ എന്ന പേരില്‍ തൃശൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയാണ് തങ്ങളുടെ ധര്‍മശാസ്ത്രമെന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലുള്ളതെന്ന് നരേന്ദ്ര മോദിയും അമിത്ഷായും ഓർക്കുന്നത് നല്ലതാണെന്നും അഗ്നിവേശ് പറഞ്ഞു. നവോത്ഥാന മുന്നേറ്റം മാത്രമായി ഒതുങ്ങനെ അയോധ്യവരെ അത് നീളണമെന്നും അഗ്നിവേശ് കൂട്ടിച്ചേര്‍ത്തു.
സാറ ജോസഫ്, സുനിൽ പി ഇളയിടം, കെ.അജിത, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments