COVID 19Latest NewsNews

കോ​വി​ഡ് മുക്തനായി; ഒരു മാസത്തിന് ശേഷം ആയുഷ് മന്ത്രി ശ്രീപദ് നായിക് ആശുപത്രി വിട്ടു

പനാജി : കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആയുഷ് മന്ത്രി ശ്രീപദ് നായിക് ആശുപത്രി വിട്ടു. ഒരു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹം രേഗം ഭേദമായി ഇന്നാണ് ആശുപത്രി വിട്ടത്. ഓഗസ്റ്റ് 12 നാണ് മന്ത്രിയുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവായത്.

രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. പിന്നീട് അദ്ദേഹത്തെ ഗോവയിലെ പനാജിയിലുള്ള മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വടക്കന്‍ ഗോവയില്‍ നിന്ന് പാര്‍ലമെന്റ് ആംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നടത്തിയ യോഗ ചെയ്താൽ കോവിഡ് ബാധിക്കില്ലെന്ന് പ്രസ്താവന നേരത്തെ വലിയ ചർച്ചയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button