ഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയവർക്ക് കോവിഡ് പോസിറ്റീവാണെന്ന പ്രചാരണം തെറ്റാണെന്ന് ഐടിബിപി. ക്വാറന്റൈനിൽ കഴിയുകയായിരുന്നവരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് ഐടിബിപി ഉദ്യോഗസ്ഥർ വ്യക്തമാക്കി. അഫ്ഗാനിൽ നിന്ന് എത്തി ചൗള ക്യാമ്പിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന സ്ത്രീകളും കുട്ടികളുമടക്കം 78 പേരുടെ പരിശോധനാഫലമാണ് പുറത്തുവന്നിട്ടുള്ളത്.
ഡൽഹി വിമാനത്താവളത്തിലെത്തിയ 54 അഫ്ഗാൻ സ്വദേശികളും 24 ഇന്ത്യൻ പൗരന്മാരുമടങ്ങിയ സംഘത്തെ കോവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കിയതോടെ ഇവരിൽ പലർക്കും രോഗബാധയുണ്ടെന്ന രീതിയിൽ വാർത്തകൾ പുറത്തുവരികയായിരുന്നു. അതേസമയം അഫ്ഗാനിൽ നിന്നെത്തിയ 53 പുരുഷന്മാർ, 14 സ്ത്രീകൾ, 11 കുട്ടികൾ എന്നിവരടങ്ങിയ സംഘത്തിന് കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതായി ഐടിബിപി വിശദമാക്കി.
Post Your Comments