ദുബായ്: ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു അമേരിക്കന്‍ ക്രിക്കറ്റ് താരം എത്തുന്നു. അമേരിക്കന്‍ ക്രിക്കറ്റ് താരം അലി ഖാന്‍ ആണ് ഐപിഎല്ലില്‍ ക്ലബ്ബായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിക്കാന്‍ ഇറങ്ങുന്നത്. 29കാരനായ അലി. ഇംഗ്ലീഷ് താരം ഹാരി ഗേര്‍ണിക്ക് പകരമായിട്ടാണ് ടീമിലെത്തിയത്. പരിക്കേറ്റതിനെ തുടര്‍ന്നാണ് ഗേര്‍ണി പിന്മാറുന്നത്. 140 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ കെല്‍പ്പുള്ള താരമാണ് അലി.
ഈ സീസണ്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു അലി. ക്ലബിബനു വേണ്ടി എട്ടു വിക്കറ്റുകളാണ് താരം നേടിയത്. പാകിസ്ഥാനിലെ പഞ്ചാബിലാണ് അലി ജനിച്ചത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് എന്നിവിടങ്ങളിലും താരം കളിച്ചിട്ടുണ്ട്.
2018 ഗ്ലോബല്‍ ടി 20 കാനഡയില്‍ ഖാന്‍ പ്രാധാന്യം നേടി, അവിടെ യുവ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയുടെ ശ്രദ്ധ പിടിച്ചുപറ്റി, തുടര്‍ന്ന് താരത്തെ സിപിഎല്ലിലേക്ക് കൊണ്ടുവന്നു. ആ വര്‍ഷം ഗയാന ആമസോണ്‍ വാരിയേഴ്‌സിനായി 12 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകള്‍ ഖാന്‍ നേടി. ബ്രാവോ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൊന്നില്‍ ഖാന്‍, ബ്രണ്ടന്‍ മക്കല്ലം എന്നിവരുമൊത്തുള്ള ഒരു വീഡിയോ ഒരു പ്ലാനിനുള്ളില്‍ ”നെക്സ്റ്റ് സ്റ്റോപ്പ് ദുബായ്” എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരുന്നു.
ലോസ് ഏഞ്ചല്‍സിലെ 2016 ഓട്ടി കപ്പിനും ഐസിസി ഡബ്ല്യുസിഎല്‍ ഡിവിഷന്‍ നാലിനും ആദ്യമായി യുഎസ്എ ടീമില്‍ ഖാന്‍ തിരഞ്ഞെടുക്കപ്പെട്ടു. സിപിഎല്ലിന്റെ അരങ്ങേറ്റ മത്സരത്തില്‍ ഖാന്‍ കുമാര്‍ സംഗക്കാരയെ ആദ്യ പന്തില്‍ പുറത്താക്കി. 2019 ഡിസംബറില്‍, ഒരു അഭിമുഖത്തില്‍, ഐപിഎല്‍ ലേലത്തിന് രജിസ്റ്റര്‍ ചെയ്ത അലി, ഐപിഎല്ലില്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഒരു ‘സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതുപോലെയാകുമെന്ന്’ പറഞ്ഞിരുന്നു.
അതേസമയം കഴിഞ്ഞ സീസണിലും അലി ഖാനെ ടീമിലെത്തിക്കാന്‍ കൊല്‍ക്കത്ത േെവനെറ്റ് റൈഡേഴ്സ് പദ്ധതികള്‍ ഇട്ടിരുന്നുവെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അത് സാധ്യമായില്ല. അതേ സമയം ടീമിലെത്തിയെങ്കിലും ഇക്കുറി ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനുകുമോ എന്ന് കണ്ടറിയണം.
Post Your Comments