ദുബായ്: ഐപിഎൽ മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്ത്. സീസണിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയിട്ടും സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 45 റൺസിന് ജയിച്ചിട്ടും മുംബൈ ഇന്ത്യൻസ് ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്തായി. പ്ലേ ഓഫിൽ എത്താൻ കൂറ്റൻ ജയം അനിവാര്യമായിരുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 235 റൺസ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് കുറിച്ചതോടെയാണ് മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചത്. ഹൈദരാബാദിനെ 171 റൺസിനെങ്കിലും തോൽപ്പിച്ചാൽ മാത്രമേ കൊൽക്കത്തയുടെ റൺറേറ്റ് മറികടന്ന് നാലാം സ്ഥാനക്കാരായി മുംബൈക്ക് പ്ലേ ഓഫിലെത്താനാവുമായിരുന്നുള്ളു.
Read Also:- ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ ‘നാരങ്ങ വെള്ളം’
ഇതോടെ കൊൽക്കത്ത നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തി. സ്കോർ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 235-9, സൺറൈസ് ഹൈദരാബാദ് 20 ഓവറിൽ 193-8. നാളെ നടക്കുന്ന ആദ്യ പ്ലേ ഓഫിൽ ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. 14 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസാണ് പട്ടികയിൽ ഒന്നാമത്.
Post Your Comments