കൊല്‍ക്കത്ത: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതൃത്വം. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാണ് റിയയെ ബിജെപി സര്‍ക്കാര്‍ വേട്ടയാടുകയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. റിയയുടെ അറസ്റ്റ് പരിഹാസ്യമാണ്. അവര്‍ ബംഗാളി ബ്രാഹ്മിണ സ്ത്രീയാണ്. അവരെ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
തന്റെ ഓഫീസ് തകര്‍ത്ത ശിവസേന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്തെത്തിയതിന് പിന്നാലെയാണ് റിയയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചില രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ബി.ജെ.പി സുശാന്ത് സിങ് രജ്പുതിനെ ബീഹാറി നടനാക്കി മാറ്റുകയാണെന്നും അധിര്‍ ചൗധരി പറഞ്ഞു.
അതേസമയം ബാല്‍താക്കറെയുടെ ആശയമാണ് ശിവസേനയെ സൃഷ്ടിച്ചത്. ഇപ്പോള്‍ അധികാരത്തിനായി അവര്‍ താക്കറെയുടെ ആശയങ്ങളെ വില്‍പനക്ക് വെച്ചിരിക്കുകയാണ്. ഗുണ്ടകളെ ഉപയോഗിച്ച് എന്റെ വീട് തകര്‍ത്ത് ഭരണഘടനയെ നോക്കുകുത്തിയാക്കരുതെന്നും കങ്കണ പറഞ്ഞു. ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ഭാഗികമായി തകര്‍ത്ത തന്റെ ഓഫീസ് കെട്ടിടം സന്ദര്‍ശിച്ചശേഷമാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു
ആശയങ്ങളില്‍ വെള്ളംചേര്‍ത്ത് ശിവസേന ഇപ്പോള്‍ സോണിയ സേനയായി മാറിയെന്നും കങ്കണ പറഞ്ഞു. ശിവസേനയുമായി സഖ്യമുണ്ടാക്കിയതാണ് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ചെയ്ത കുറ്റം. തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ നാണമില്ലാതെ കോണ്‍ഗ്രസുമായി ചേര്‍ന്ന് ശിവസേന സര്‍ക്കാറുണ്ടാക്കിയെന്നും കങ്കണ പറഞ്ഞു
Post Your Comments