കൊച്ചി: കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതായി റിപ്പോർട്ട്. രാവിലെ 9 മണി മുതൽ ജലീലിനെ ചോദ്യം ചെയ്തു വരികയായിരുന്നു എന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ചോദ്യം ചെയ്യൽ ഉച്ചവരെ നീണ്ടു നിൽക്കുകയും ചെയ്തിരുന്നു.
ചോദ്യം ചെയ്തത് സ്വർണ്ണക്കടത്ത് കേസിൽ ആണ്. യുഎഇ കോൺസുലേറ്റ് വഴി ഖുറാൻ കൈപ്പറ്റിയത് വിവാദമായിരുന്നു. ആലുവയിലെ ഇ.ഡി ഓഫിസില്‍ വെച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു ചോദ്യം ചെയ്യല്‍. ജലീലിനെ ചോദ്യം ചെയ്തതായി എന്‍ഫോഴ്സ്മെന്റ് മേധാവി സ്ഥിരീകരിച്ചു.
സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചും പ്രോട്ടോക്കോള്‍ ലംഘനം സംബന്ധിച്ചും ചോദ്യം ചെയ്തതായാണ് വിവരം. ഇന്നലെ രാവിലെ കൊച്ചിയിലെത്തിയ മന്ത്രി വെള്ളിയാഴ്ച രാവിലെ ഓഫിസിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു.
Post Your Comments