Latest NewsNewsIndia

പാകിസ്ഥാനില്‍ കടന്നുകയറി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ പാകിസ്ഥാനെതിരെ വലിയ തിരിച്ചടി നല്‍കിയത് പാരാകമാന്‍ഡോസ് : ചൈനയ്‌ക്കെതിരെ ഈ പാരാകമാന്‍ഡോസും

ന്യൂഡല്‍ഹി : അതിര്‍ത്തി കടന്നു കയറുന്ന പാകിസ്ഥാനും, ലഡാക്കില്‍ അതിര്‍ത്തി കയ്യേറിയ ചൈനയും ഇന്ത്യയ്ക്ക് തലവേദനയാകുകയാണ്. ലഡാക്ക് അതിര്‍ത്തിയില്‍ ചൈന നിരന്തരം പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് . ഇതോടെ ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയിലാണ്

പാകിസ്ഥാനില്‍ കടന്നുകയറി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ലോകരാഷ്ട്രങ്ങളുടെ കൈയടി നേടിയെടുത്തതാണ്. എന്താണ് സംഭവിക്കുന്നതെന്ന് പിടികിട്ടുംമുമ്പു തന്നെ ഭീകരരെയും അവരുടെ പരിശീലന കേന്ദ്രങ്ങളെയും നമ്മുടെ സൈനികര്‍ തകര്‍ത്ത് തരിപ്പണമാക്കി. തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ പറഞ്ഞെങ്കിലും ഒരുചെറുവിരല്‍ പോലും അനക്കാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞില്ല. അത്രയ്ക്ക് മാരകമായിരുന്നു ആ പ്രഹരം. അടിച്ചാല്‍ നാലിരട്ടി തിരിച്ചുകിട്ടുമെന്ന് പാകിസ്ഥാന് നന്നായി അറിയാം.

പാകിസ്ഥാനെ ഞെട്ടിച്ച ഈ തിരിച്ചടി നല്‍കിയത് പാരാ എസ് എഫ് (സ്‌പെഷ്യല്‍ ഫോഴ്‌സ് ) എന്നറിയപ്പെടുന്ന പാരാകമാന്‍ഡോകളാണ്. ശരിക്കുപറഞ്ഞാല്‍ അപകടകാരികളില്‍ അപകടകാരി. ഭയമെന്നത് ഇവര്‍ക്കിടയിലില്ല. രാജ്യത്തിന്റെ അഭിമാനമാണ് പാരാകമാന്‍ഡോകള്‍ക്ക് സ്വന്തം ജീവനെക്കാള്‍ വിലയുളളത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ബന്ദികളെ മോചിപ്പിക്കല്‍, ഭീകരരെ തുരത്തല്‍ തുടങ്ങി അതികഠിനമായ ഓപ്പറേഷനുകള്‍ക്കാണ് ഇവരെ നിയോഗിക്കുന്നത്. ഏതെങ്കിലും ഓപ്പറേഷന് നിയോഗിച്ചുകഴിഞ്ഞാല്‍ വിജയിച്ചേ തിരിച്ചുവരൂ. വിജയത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ ലോകത്തെ ഒരു ശക്തിക്കും സാദ്ധ്യമല്ല.

ഏത് കഠിന ഓപ്പറേഷനുകളും വിജയിക്കുന്നതിന് പാരാകമാന്‍ഡോസിനെ പ്രാപ്തരാക്കുന്നത് കഠിന പരിശീലനം തന്നെയാണ്. സാധാരണ സൈനികര്‍ക്ക് നല്‍കുന്ന പരിശീലനം തന്നെ കടുകട്ടിയാണ്. അതിനെക്കാള്‍ പതിന്മടങ്ങ് കഠിനമാണ് ഇവര്‍ക്കുനല്‍കുന്ന പരിശീലനം. ഒരാളെയും പാരാകമാന്‍ഡോസായി നേരിട്ട് തിരഞ്ഞെടുക്കുന്നില്ല. ഏത് റെജിമെന്റിലെ സൈനികര്‍ക്കും പാരാകമാന്‍ഡോസാവാം. പക്ഷേ, ആറുമാസത്തോളം നീളുന്ന മനുഷ്യന് ചിന്തിക്കാന്‍പോലും ആവാത്ത തരത്തിലുളള ശാരീരികവും മാനസികവും ബൗദ്ധികവുമായ കഠിന പരീക്ഷകള്‍ വിജയിക്കണം. കടുപ്പം കാരണം പരിശീലനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് അവരുടെ മാതൃയൂണിറ്റിലേക്ക് തിരിച്ചുപോകാം.

യുദ്ധസമായ സാഹചര്യം സൃഷ്ടിച്ചാണ് പരിശീലനം നടത്തുന്നത്. മരുഭൂമികളിലും കൊടുംകാടുകളിലും അഴുക്കുചാലുകളിലുമൊക്കെയായിരിക്കും പരിശീലനം. ചിലപ്പോള്‍ വെളളമോ ആഹാരമോ ഇല്ലാതെ ദിവസങ്ങള്‍ കഴിയേണ്ടിവരും. കിലോക്കണക്കിന് ഭാരമുളള ആയുധങ്ങളും മറ്റും ശരീരത്തില്‍ കെട്ടിവച്ച് നാറുന്ന, പുഴുക്കള്‍ നുരയ്ക്കുന്ന അഴുക്കുചാലുകളിലൂടെ കിലോമീറ്ററുകള്‍ തലമാത്രം മുകളില്‍ കാണിച്ച് ഇഴഞ്ഞുനീങ്ങേണ്ടിവരും. ഈ അഴുക്കുചാലില്‍ ഇരുന്നാണ് പലപ്പോഴും ആഹാരംകഴിക്കേണ്ടിവരിക. നാറുന്ന വസ്ത്രങ്ങള്‍ മാറ്റാനാവുന്നതും ചിലപ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞായിരിക്കും.

പരിശീലനത്തിന്റെ അവസാനത്തെ 72 മണിക്കൂറുകള്‍ ശരിക്കും നരകത്തിന്റെ നാളുകള്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സുരക്ഷാകാരണങ്ങളാല്‍ പരിശീലനത്തിന്റെ പൂര്‍ണ വിരങ്ങള്‍ വ്യക്തമല്ലെങ്കിലും ഒരു മനുഷ്യ ജന്മത്തിന് താങ്ങാനാവുന്നതിനും അപ്പുറമാണ് ഈ സമയത്തെ പരിശീലനം. എങ്ങനെ മനംമടുപ്പിക്കാമോ അങ്ങനെയെല്ലാം മനം മടുപ്പിച്ചുകൊണ്ടേയിരിക്കും. പിടിച്ചുനില്‍ക്കാന്‍ അസാമാന്യ കഴിവുണ്ടെങ്കിലേ പറ്റൂ. ചിലപ്പോള്‍ കുപ്പിച്ചില്ലുപോലും കടിച്ച് തിന്നേണ്ടിവന്നേക്കാം. അതിനാല്‍ ഗ്‌ളാസ് ഈറ്റേഴ്‌സ് എന്ന ഓമനപ്പേരും പാരാകമാന്‍ഡോസിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button