കൊച്ചി : ബിനീഷ് കോടിയേരിയ്ക്ക് കുരുക്ക് മുറുകുന്നു, ചോദ്യം ചെയ്യാന്‍ തയ്യാറെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നാര്‍കോട്ടിക് സെല്ലും. ആദ്യ ചോദ്യം ചെയ്യലില്‍ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ലഹരിമരുന്നു കേസില്‍ പിടിയിലുള്ളവരുമായി തനിക്കുള്ളത് സൗഹൃദം മാത്രമാണെന്ന നിലപാടില്‍ ഉറച്ച് ബിനീഷ് കോടിയേരിയുടെ മൊഴി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കഴിഞ്ഞ ദിവസം നല്‍കിയ മൊഴികളിലാണ് തനിക്ക് പ്രതികളുമായി സൗഹൃദം മാത്രമാണ് ഉള്ളതെന്നും സാമ്പത്തികമായി പലരെയും പല ഘട്ടങ്ങളിലും സഹായിച്ചിട്ടുണ്ടെങ്കിലും ബിസിനസ് ഇടപാടുകളില്ലെന്നും മൊഴി നല്‍കിയത്. അക്കൗണ്ടില്‍ വന്നിട്ടുള്ള പണം റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ കമ്മിഷനാണെന്നാണ് വിശദീകരണം
എന്നാല്‍ വന്‍ തുകകള്‍ കടമായി നല്‍കിയതാണെന്നു പറയുന്നതിലെ സാംഗത്യം ഇഡി പരിശോധിക്കുകയാണ്. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍സിബി) ബിനീഷിനെ ചോദ്യം ചെയ്യും. ബെനാമി ഇടപാടാണോ എന്നാണു കാര്യമായി പരിശോധിക്കുന്നത്. ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദിനു പണം നല്‍കിയതു കടമയാണെന്നു പറയുന്നത് അന്വേഷണ സംഘം വിശ്വാസത്തില്‍ എടുത്തിട്ടില്ലെന്നു മാത്രമല്ല, ഇതില്‍ തുടരന്വേഷണത്തിനാണു തീരുമാനവും.
ബിനീഷിന് പാര്‍ട്ടി ഭേദമില്ലാതെ സൗഹൃദമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ബിനീഷിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍നിന്ന് ഇത് വ്യക്തമായിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പിടിയിലായ ദിവസം അനൂപ്, ബിനീഷിനെ 20ല്‍ ഏറെ തവണ വിളിച്ചതും കണ്ടെത്തിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ ബിനീഷ് സ്വര്‍ണക്കടത്തിന് പണം മുടക്കിയിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇതുവരെയും സ്വര്‍ണക്കടത്ത് പ്രതികളാരും ബിനീഷിനെതിരെ മൊഴി നല്‍കിയിട്ടില്ല എന്നത് അദ്ദേഹത്തിനു പിടിവള്ളിയാണ്. എന്നാല്‍ അക്കൗണ്ടില്‍ വന്ന പണം ചെലവഴിച്ചതിനെക്കുറിച്ചും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങളും പരിശോധിച്ചു വരികയാണെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. ബിനീഷിന്റെ വിശാലമായ സൗഹൃദവലയവും സ്വാധീനവും നേട്ടമുണ്ടാക്കാന്‍ പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെന്റെ മൊഴികളില്‍ നിന്ന് വ്യക്തമായിട്ടുള്ളത്.
Post Your Comments