സെഹോർ : വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷത്തിന് ശേഷം ഭാര്യ സ്ത്രീയല്ലെന്ന് പുറംലോകം അറിയുന്നത് ദമ്പതികളുടെ മരണശേഷം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണ ശേഷം ഭാര്യ സ്ത്രീയല്ലെന്ന് തെളിഞ്ഞത്. മധ്യപ്രദേശിലെ സെഹോര്‍ പട്ടണത്തിലാണ് സംഭവം നടന്നത്.
2012ല്‍ വിവാഹിതരായ ഇരുവരും ഹെറ്ററോസെക്ഷ്വല്‍ ദമ്പതികളായി കുടുംബത്തിനും അയല്‍ക്കാര്‍ക്കും മുന്നില്‍ അവതരിപ്പിക്കുകയും വിവാഹത്തിന് രണ്ടു വര്‍ഷത്തിനുശേഷം ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് ദമ്പതികള്‍ തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിനും ഗുരുതരമായി പൊള്ളലേറ്റു.
ഓഗസ്റ്റ് 12ന് ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഭോപാലിലെ ആശുപത്രിയിലേക്കു മാറ്റി. ഓഗസ്റ്റ് 12ന് ഭാര്യ മരിച്ചു. ഭര്‍ത്താവ് ഓഗസ്റ്റ് 16നും മരിച്ചു. തുടർന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവരും പുരുഷന്മാരാണെന്ന് ഡോക്ടര്‍മാര്‍ എഴുതി.എന്നാല്‍ ഇതേക്കുറിച്ച് കുടുംബത്തോടു ചോദിച്ചപ്പോള്‍ അവര്‍ക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞതായി സെഹോര്‍ അഡീഷനല്‍ പൊലീസ് സൂപ്രണ്ട് സമീര്‍ യാദവ് പറഞ്ഞു. ശേഷം വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരുന്നു. അത് ലഭിച്ചതോടെ വിവരം ഉറപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments