Latest NewsNewsIndia

ചൈനയുടെ പുതിയ നീക്കത്തിനും തന്ത്രത്തിനുമെതിരെ തിരിച്ചടി നല്‍കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി : ഇന്ത്യയില്‍ മരുന്ന് ഉത്പാദനത്തിനായി ചൈനയില്‍ നിന്നും വിറ്റാമിന്‍ സി ഡബിംഗ് നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. ബജാജ് ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ്, വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഒഫ് ട്രേഡ് റെമഡീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. വളരെ കുറഞ്ഞ വിലയില്‍ വിറ്റാമിന്‍ സി ഗുളികകള്‍ വ്യാപകമായി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുകയാണ് ചൈന. ഇത് ഇന്ത്യയിലെ ആഭ്യന്തര വിപണിയെയും സാമ്പത്തിക പുരോഗതിയേയും ദോഷകരമായി ബാധിക്കും.

read also :രാജ്യത്തിന് ഇത് അഭിമാന നിമിഷം ; ഇന്ത്യയില്‍ ആദ്യമായി കോവിഡ് രോഗിയില്‍ നടത്തിയ ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

ചൈനീസ് കയറ്റുമതിയ്ക്ക് മേല്‍ ആന്റി ഡബിംഗ് തീരുവ ചുമത്തണമെന്നാണ് ബജാജ് ഹെല്‍ത്ത് കെയര്‍ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ചൈനീസ് ഉല്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യാപാര പരിഹാര ഡയറക്ടറേറ്റ് അന്വേഷണം നടത്തും. പരാതിയിലുന്നയിച്ചിരിക്കുന്ന പോലെ ഡബിംഗ് നടക്കുന്നുണ്ടെന്നും ഇത് രാജ്യത്തെ ഉല്പന്നത്തിന്റെ വിപണിയേയും വിലയേയും ബാധിക്കുന്നതായും തെളിഞ്ഞാല്‍ ചൈനയ്‌ക്കെതിരെ ആന്റി ഡബിംഗ് തീരുവ വര്‍ദ്ധിപ്പിക്കുന്നതിന് ധനമന്ത്രാലയത്തിന് ഡയറക്ടറേറ്റ് ശുപാര്‍ശ ചെയ്യും. ആഭ്യന്തര വിറ്റാമിന്‍ സി വിപണിയ്ക്ക് ഇത് ഗുണം ചെയ്യും.

പരാതിയുടെ അടിസ്ഥാനത്തിലെ അന്വേഷണ കാലയളവ് 2019 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് വരെയാണ്. 2016 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള ചൈനയില്‍ നിന്നുള്ള വിറ്റാമിന്‍ സി കയറ്റുമതി കണക്കുകള്‍ പരിശോധിക്കും. ഒരു രാജ്യം അവര്‍ നിര്‍മിച്ച ഉല്പന്നങ്ങള്‍ അല്ലെങ്കില്‍ വസ്തുക്കള്‍ വിലകുറച്ച് മറ്റുരാജ്യങ്ങളില്‍ കയറ്റുമതി ചെയ്യുന്നു. ഇറക്കുമതി ചെയ്യപ്പെട്ട രാജ്യത്ത് അത് വിലകുറച്ചായിരിക്കും ഉപഭോക്താക്കളില്‍ ലഭ്യമാവുക. ഇത് ആഭ്യന്തര വിപണിയുടെ പുരോഗതിയെ ബാധിക്കും. ഇതാണ് ഡമ്ബിംഗ്. ഇതിനെതിരെയുള്ള പരിരക്ഷയാണ് ആന്റി ഡമ്ബിംഗ് നികുതി ചുമത്തല്‍. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ചൈനയ്‌ക്കെതിരെ വിറ്റാമിന്‍ സി ഇറക്കുമതിയ്ക്ക് ഇന്ത്യ ആന്റി ഡമ്ബിംഗ് തീരുവ ചുമത്താന്‍ സാധ്യതയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button