രാജ്യത്തിന് ഇത് അഭിമാന നിമിഷമെന്നുവേണം പറയാന്‍. രാജ്യത്ത് ആദ്യമായി കോവിഡ് രോഗിയില്‍ നടത്തിയ ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ണ വിജയം. ഹൈദരാബാദ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘമാണ് ചണ്ഡിഗഡില്‍ നിന്നുള്ള 32 കാരനായ റിസ്വാന് (മോനു) എന്ന കോവിഡ് രോഗിക്ക് ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഇദ്ദേഹത്തിന് സാര്‍കോയിഡോസിസ് എന്ന കടുത്ത ശ്വാസകോശ പ്രശ്നമുണ്ടായിരുന്നു. ഇത് ശ്വാസകോശത്തെ സാരമായി ബാധിച്ചിരുന്നു.
ഹൈദരാബാദിലെ കിംസ് ഹോസ്പിറ്റലിലെ ഹൃദയ, ശ്വാസകോശ ട്രാന്‍സ്പ്ലാന്റ് വിഭാഗം മേധാവി ഡോ. സന്ദീപ് അട്ടവറിന്റെ നേതൃത്വത്തില്‍ റിസ്വാനില്‍ ഈ ഇരട്ട ശസ്ത്രക്രിയ നടത്തി. ഇന്ത്യയിലെ ഹൃദയ, ശ്വാസകോശ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയകളുടെ ഒരു തുടക്കക്കാരനായിട്ടാണ് അട്ടവാറിനെ കണക്കാക്കുന്നത്.
ഇരട്ട ശ്വാസകോശ ട്രാന്‍സ്പ്ലാന്റിനായി കാത്തിരിക്കുന്ന റിസ്വാന്, കഴിഞ്ഞ എട്ട് ആഴ്ചയ്ക്കുള്ളില്‍ ഓക്സിജന്റെ ആവശ്യകത മിനുട്ടിന് 15 ലിറ്റര്‍ എന്നതില്‍ നിന്ന് 50 ലിറ്ററായി വര്‍ദ്ധിച്ചപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു. എന്നാല്‍ ഭാഗ്യവശാല്‍, പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ബ്രെയിന്‍ഡെഡ് ആയി പ്രഖ്യാപിച്ച ഒരാളില്‍ നിന്ന് അദ്ദേഹത്തിന്റെ ശ്വാസകോശവുമായി യോജിച്ചതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ശ്വാസകോശത്തെ ഹൈദരാബാദിലേക്ക് റിസ്വാന്റെ ജീവന് രക്ഷിക്കാന്‍ കൊണ്ടുപോയി. എന്നാല്‍ പലര്‍ക്കും ഒരുപാട് സങ്കീര്‍ണമായ കേസായതിനാല്‍ തന്നെ വലിയ പ്രതീക്ഷയുമില്ലായിരുന്നു.
എന്നാല്‍ അതെല്ലാം മാറ്റി എഴുതി ഇന്ന് റിസ്വാന് പുതിയ ശ്വാസകോശത്തിലൂടെ ശ്വസിച്ചു തുടങ്ങി. ഈ രോഗിക്ക് ആറ് ആഴ്ചയെങ്കിലും അടുത്ത നിരീക്ഷണം, നല്ല പരിസ്ഥിതി, മരുന്ന് നല്കുന്നതില് അതീവ ശ്രദ്ധ എന്നിവ ആവശ്യമാണെന്ന് ഡോക്ടര്‍ അട്ടാവര്‍ സീ മീഡിയയോട് പറഞ്ഞു.
റിസ്വാനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലേക്ക് മടങ്ങുന്നതില്‍ സന്തോഷമുണ്ട് ”ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള എന്റെ അവസ്ഥ കണക്കിലെടുത്ത് എന്റെ ജീവിതത്തില്‍ എനിക്ക് പ്രതീക്ഷകളൊന്നുമില്ല, പക്ഷേ ശസ്ത്രക്രിയയ്ക്ക് ശേഷം, ജീവിച്ചിരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്, എനിക്ക് ഒരു പുതിയ ജീവിതം ലഭിച്ചു.” അദ്ദേഹം സീ മീഡിയയോട് പറഞ്ഞു.
Post Your Comments