ഗോഡ്ഡ: ജാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയിലെ ഒരു ആശ്രമത്തിലെ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 12 വയസുള്ള ആണ്‍കുട്ടി പിടികൂടിയില്‍. ചൊവ്വാഴ്ച മുഫാസില്‍ പോലീസ് സ്റ്റേഷന്‍ പ്രദേശത്തെ റാണിദിയിലെ ആശ്രമത്തില്‍ നടന്ന കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ മൂന്നാമത്തെ വ്യക്തിയാണ് ഈ കുട്ടിയെന്ന് പോലീസ് സൂപ്രണ്ട് വൈ എസ് രമേശ് പറഞ്ഞു.
ഇതേ പരിസരത്താണ് ഇയാള്‍ താമസിക്കുന്നതെന്നും വ്യാഴാഴ്ച രാത്രി കസ്റ്റഡിയിലെടുത്തതായും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് ആശ്രമത്തിന്റെ മതില്‍ ചാടികടന്ന് സംഘത്തിന്റെ ഭാഗമായ ഇയാള്‍ അതിക്രമിച്ച് ആശ്രമത്തില്‍ കടന്ന് സന്യാസികളെയും പ്രസംഗകരെയും തോക്കിന്‍മുനയില്‍ നിര്‍ത്തിയത്.
മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രധാന പ്രതികളായ ദീപക് റാണ, ആശിഷ് റാണ (18) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 46 കാരിയായ ആശ്രമത്തിലെ സ്ത്രീയെ ബലാത്സംഗം ചെയ്തതായി ഇവര്‍ കുറ്റം സമ്മതിച്ചതായും രമേഷ് പറഞ്ഞു.
നാലാമത്തെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് റെയ്ഡ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് തയ്യാറാക്കുന്നുണ്ട്. അതിനാല്‍ പ്രതികളെ വേഗത്തില്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംഭവ സമയത്ത് നാല് വനിതാ പ്രസംഗകരും മറ്റൊരാളും ആശ്രമത്തില്‍ ഉണ്ടായിരുന്നു.മറ്റുള്ളവരെ ഒരു മുറിയില്‍ പൂട്ടിയിട്ടതായും രണ്ട് പ്രധാന പ്രതികള്‍ ഫെബ്രുവരി മുതല്‍ ആശ്രമത്തില്‍ താമസിച്ചിരുന്ന യുവതിയെ ബലാത്സംഗം ചെയ്തതായും പോലീസ് പറഞ്ഞു. മതപരമായ ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് അവര്‍ ആശ്രമത്തിലെത്തിയതെങ്കിലും പൂട്ടിയിട്ടതിനാല്‍ അവിടെ കുടുങ്ങുകയായിരുന്നു.
Post Your Comments