മനാമ : വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ്, വീണ്ടും ആരംഭിക്കാനൊരുങ്ങി ബഹ്‌റൈൻ. സെപ്തംബര്‍ 14 മുതലാകും പുനരാരംഭിക്കുക. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവണ്‍മെന്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി തീരുമാന പ്രകാരമാണ് നടപടിയെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി(എല്‍ എം ആര്‍ എ അറിയിച്ചു.
Also read : കോവിഡ്ക്കാല പരീക്ഷകൾ; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് അംഗീകൃത റിക്രൂട്ടിങ് ഏജന്‍സികളെ ഏകോപിപ്പിച്ച് നടപടി സ്വീകരിക്കും. സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കി നിയമനം സുഗമമാക്കുന്നതിന് ഇത് സഹായിക്കും. അംഗീകാരമില്ലാത്ത ഏജന്‍സികളുമായി ബന്ധപ്പെടരുതെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മാര്‍ച്ചിലാണ് വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ നിര്‍ത്തിവെച്ചത്. അംഗീകാരമുള്ള ഏജന്‍സികളുടെ വിവരങ്ങള്‍ അറിയാനായി സന്ദർശിക്കുക : www.lmra.bh
Post Your Comments