തിരുവനന്തപുരം : . മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി നാളെ കരിദിനം ആചരിക്കും. എല്ലാ ജില്ലാ നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കും. ജലീല്‍ മന്ത്രി സ്ഥാനം രാജിവക്കും വരെ പ്രതിഷേധം ശക്തമാക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.
ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. വിവിധ ജില്ലകളില്‍ രാത്രി വൈകിയും വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധങ്ങള്‍ക്ക് നേരെ പോലീസ് ലാത്തി വീശിയത് പല സ്ഥലങ്ങളിലും സംഘര്‍ഷത്തിലാണ് കലാശിച്ചത്.
അതേസമയം, തീവ്രവാദബന്ധമുള്ള സ്വര്‍ണകടത്തുകേസില്‍ നേരിട്ട് ബന്ധമുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവക്കണെന്ന് എബിവിപി ആവശ്യപ്പെട്ടു. കേസുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ച ഈ സാഹചര്യത്തില്‍ കെ.ടി ജലീലിനെ പോലെ പലതവണ ഈ കേസുമായി ബന്ധമുണ്ടെന്ന് ആരോപണ വിധേയനായ ഒരു മന്ത്രി കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തെ കളങ്കിതമാക്കുകയാണന്നും എബിവിപി വ്യക്തമാക്കി.
Post Your Comments