Latest NewsIndiaNews

ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി ഇപ്പോഴും ലോക്ഡൗൺ ഏർപ്പെടുത്തുന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തടയിടാനാൻ; ദിലിപ് ഘോഷ്

കൊൽക്കത്ത : ബംഗാളിൽ ഇപ്പോഴും മുഖ്യമന്ത്രി മമത ബാനർജി ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തടയിടാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലിപ് ഘോഷ്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനു തൊട്ടടുത്ത ദിവസമാണ് ഘോഷിന്റെ പ്രസ്താവന.

തൃണമൂൽ കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ധനിയാഖലിയിൽ ഒരു പൊതുയോഗത്തിൽ ഘോഷ് കോവിഡ് പൊയ്ക്കഴിഞ്ഞെന്നു പ്രഖ്യാപിച്ചത്.ബംഗാളിൽ കോവിഡ് ഉണ്ടെന്ന് നടിക്കുകയാണ് മമത ബാനർജിയെന്നും ദിലിപ് ഘോഷ് പറഞ്ഞു.  ബിജെപി സമ്മേളനങ്ങളോ റാലികളോ നടത്താതിരിക്കുക എന്നതാണ് മമതയുടെ ലക്ഷ്യം. ആർക്കും ഞങ്ങളെ തടയാനാകില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ബംഗാളിൽ മാത്രം ഇതുവരെ 2 ലക്ഷം പേർക്ക് രോഗം ബാധിക്കുകയും 3,700 പേർ മരിക്കുകയും ചെയ്തു. അതേസമയം കോവിഡിനെ ലഘുവായി കാണരുതെന്നും നിർദേശങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. വാക്സീൻ കണ്ടെത്തുന്നതുവരെ മാസ്ക് ധരിക്കുകയും സാമൂഹിക അകലംപാലിക്കുകയും വേണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പു നൽകിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button