Latest NewsIndiaNews

നരസിംഹ ക്ഷേത്രത്തിലെ രഥം കത്തിച്ച സംഭവം; ബിജെപി നേതാക്കളോടൊപ്പം നിരാഹാര സമരത്തില്‍ പങ്കെടുത്ത് പവന്‍ കല്യാണ്‍

ഹൈദരാബാദ് : ആന്ധ്രയിലെ സാഖിനേതിപ്പള്ളിയിലെ ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിലെ രഥം കത്തിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കളോടൊപ്പം നിരാഹാര സമരത്തില്‍ പങ്കെടുത്ത് നടനും ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍.

രഥം കത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ഹൈദരാബാദിലെ വസതിയില്‍ രാവിലെ 10 മുതലാണ് പവന്‍ കല്യാണ്‍ നിരാഹാരമനുഷ്ടിച്ചത്. ആന്ധ്രപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഭരണത്തില്‍ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെ അക്രമം വര്‍ധിക്കുകയാണെന്ന് പവന്‍ കല്യാണ്‍ ആരോപിച്ചു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സോമു വിരാജും പങ്കെടുത്തു. കുറ്റവാളികളെ പിടികൂടും വരെ സമരം തുടരുമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. അന്ദര്‍വേദി ക്ഷേത്രത്തിലെ രഥം കത്തിച്ചത് ഹിന്ദുക്കളുടെ വികാരത്തിന് മുറിവേല്‍പ്പിച്ചെന്നും നിരവധി സംഭവങ്ങള്‍ മുമ്പുമുണ്ടായെന്നും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കണ്ണ ലക്ഷ്മിനാരായണ ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button