ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ വമ്പൻ പദ്ധതിയുമായി തരംഗം സൃഷ്ടിക്കാനൊരുങ്ങി റിലയൻസ് ജിയോ. കുറഞ്ഞ വിലയിൽ 10 കോടി ആൻഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാനുള്ള തായറെടുപ്പിലാണിപ്പോൾ ജിയോ എന്നാണ് റിപ്പോർട്ട്. 4ജി, 5ജി സ്മാര്‍ട്ട് ഫോണുകള്‍ക്കായി വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുമെന്ന് മുകേഷ് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് 2020 ഡിസംബറോടെയോ അടുത്ത വര്‍ഷം ആദ്യമോ ഡാറ്റാ പാക്കുകള്‍ ഉള്‍പ്പെടുത്തി പുതിയ ഫോണുകള്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. റിലയന്‍സിന്റെ ടെലികോം യൂണിറ്റ് ഡിസൈന്‍ ചെയ്യുന്ന ഫോണ്‍ മറ്റു കമ്പനികള്‍ വഴി നിര്‍മിച്ചാകും വില്പനയ്ക്കെത്തിക്കുക. ആല്‍ഫബെറ്റിന്റെ ഉപകമ്പനിയായ ഗൂഗിള്‍, റിലയന്‍സില്‍ 4,500 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്ന് ജൂലായില്‍ പ്രഖ്യാപിച്ചിരുന്നു.
Post Your Comments