Latest NewsNewsIndia

ചൈനയ്ക്കെതിരെ പോരാടാൻ ഇന്ത്യൻ സൈനികർക്ക് ഒപ്പം പ്രദേശവാസികളും; അവശ്യസാധനങ്ങൾ തലച്ചുമടായി എത്തിച്ചു

ന്യൂഡൽഹി : ചൈനയ്ക്കെതിരെയുളള പോരാട്ടത്തിൽ ഇന്ത്യൻ സൈനികർക്ക് ഒപ്പം പ്രദേശവാസികളും.  ചുഷൂൽ താഴ്വയിൽ ചൈനയ്ക്കെതിരെ പോരാടുന്ന സൈനികർക്ക് ആവശ്യമുളള വെളളം, ആഹാരം, മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങൾ തലച്ചുമടായി എത്തിച്ചാണ് നാട്ടുകാർ പോരാട്ടത്തിന്റെ ഭാഗമാകുന്നത്. 13,000 അടി ഉയരത്തിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്ക് ആഹാരം എത്തിക്കുന്നത് സൈനിക വിഭാഗങ്ങൾക്ക് തന്നെ വെല്ലുവിളിയാണ് . എന്നാൽ ഭാരതത്തിനു വേണ്ടി ആ വെല്ലുവിളികൾ പോലും അതിജീവിച്ചാണ് നാട്ടുകാർ സാധനങ്ങൾ എത്തിക്കുന്നത് .

ആവശ്യമുളളത് അറിയിച്ചാൽ മാത്രം മതി. പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് കൃത്യമായി സാധനങ്ങൾ എത്തിയിരിക്കും. ഇനി ആവശ്യപ്പെട്ടില്ലെങ്കിലും സാധനങ്ങൾ എത്തിക്കാൻ അവർ തയ്യാറാണ്.സാധനങ്ങൾ ചുമന്നും കൈയിൽ തൂക്കിപ്പിടിച്ചും ചെങ്കുത്തായ മലകളിലൂടെ കിലോമീറ്ററുകൾ നടന്നാണ് ഇവർ സൈനികരുടെ അടുത്തെത്തുന്നത്. ഈ യാത്രയിൽ ക്ഷീണവും തളർച്ചയുമൊന്നും അവർക്ക് കാര്യമല്ല. യുവാക്കളാണ് സൈന്യത്തിന് ആവശ്യമായ സഹായങ്ങൾ നൽകാൻ മുന്നിലുളളത്. ഇവർക്കൊപ്പം സ്ത്രീകളും കുട്ടികളും രംഗത്തുണ്ട്. ഇവരിൽ അധികവും ടിബറ്റൻ ജനതയാണ്.

Read Also : ചൈനയ്ക്ക് കനത്ത തിരിച്ചടിയായി ഇന്ത്യ-ജപ്പാന്‍ പ്രതിരോധ കരാര്‍

ഇവരെ പ്രശംസിച്ചുകൊണ്ട് ലഡാക്ക് ഓട്ടോണമസ് ഹിൽ ഡവലപ്പ്മെന്റ് കൗൺസിലിലെ വിദ്യാഭ്യാസ എക്സിക്യൂട്ടീവ് കൗൺസിലർ കൊഞ്ചോക്ക് സ്റ്റാൻസിൽ അവരുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ പോസ്റ്റുചെയ്തത് മണിക്കൂറുകൾക്കകം വൈറലാവുകയും ചെയ്തു. അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്ക് സഹായങ്ങൾ നൽകുന്നത് തങ്ങളുടെ കടമയായാണെന്നാണ് അവർ വിശ്വസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button