Latest NewsIndiaEntertainment

കങ്കണയെ വിടാതെ ഉദ്ധവ് സർക്കാർ, ഇത്തവണ കേസ് മുൻ കാമുകന്റെ മയക്ക് മരുന്ന് ആരോപണത്തിൽ

മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ നടി കങ്കണ റണൗത്തിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: നടി കങ്കണ റാണവത്തും ശിവസേനയും തമ്മിലുള്ള തുറന്ന യുദ്ധം കനക്കുകയാണ്. നടിയുടെ ബംഗ്ലാവില്‍ നോട്ടീസ് പതിപ്പിച്ച്‌ മുംബൈ കോര്‍പ്പറേഷന്‍. അനധികൃതനിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതിനാണ് നടിക്കെതിരെ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. നഗരസഭയുടെ അനുമതിയില്ലാതെയാണ് കെട്ടിടത്തില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് കാണിച്ചാണ് നടിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഇത് കൂടാതെ ഇപ്പോൾ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ നടി കങ്കണ റണൗത്തിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. കങ്കണ ലഹരിമരുന്ന് ഉപയോഗിച്ചുവെന്ന നടന്‍ അധ്യയന്‍ സുമന്റെ പഴയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുക. നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ടു കങ്കണയ്‌ക്കെതിരെ മുംബൈ കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ ലഹരിക്കേസില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

കങ്കണ തന്നോടു ലഹരിമരുന്ന് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്ന നടിയുടെ മുന്‍ കാമുകന്‍ അധ്യായന്‍ സുമന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.

അഭിമുഖത്തിന്റെ പകര്‍പ്പു ശിവസേന നേതാക്കളായ സുനില്‍ പ്രഭു, പ്രതാപ് സര്‍നായിക് എന്നിവര്‍ സര്‍ക്കാരിനു കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവസേന എം.എല്‍.എമാര്‍ നല്‍കിയ പരാതിയിലാണ് സര്‍ക്കാര്‍‌ അന്വേഷണത്തിന് ഉത്തരവിട്ടത്. നേരത്തെ കങ്കണയുടെ സബര്‍ബന്‍ ബാന്ദ്രയിലുള്ള പാലി ഹില്‍ ബംഗ്ലാവിലാണ് നഗരസഭ അധികൃതര്‍ നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്.

ഡിജിറ്റൽ മേഖലയിൽ പുതിയ വിപ്ലവവുമായി ഇന്ത്യ-യുഎസ്- ഇസ്രായേല്‍ സഹകരണം

ടോയിലറ്റ് ഓഫീസ് ക്യാബിനാക്കി മാറ്റിയെന്നും പുതിയ ടോയിലറ്റ് സ്റ്റെയര്‍കോസിന് സമീപമാണ് നിര്‍മ്മിച്ചിരിക്കുന്നത്, ഇത് അനുമതി വാങ്ങാതെയാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട് ഇതിന ഉടനെ തന്നെ വിശദീകരണം നല്‍കണമെന്നും കേര്‍പ്പറേഷന്‍ അധികൃതര്‍ കങ്കണയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നടിയുടെ പ്രതികരണം ഇതുവരെ ലഭ്യമല്ല.

ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇതിനെ കുറിച്ച്‌ വ്യക്തമാക്കി കങ്കണ രംഗത്തെത്തിയിരുന്നു. തന്റെ ഓഫീസ് കെട്ടിടം തകര്‍ക്കാന്‍ ബിഎംസി ശ്രമിക്കുന്നു എന്നായിരുന്നു നടിയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button