Latest NewsIndiaNewsCrime

പബ്ജിക്ക് അടിമയായിരുന്ന 15 കാരൻ മുത്തച്ഛന്റെ അക്കൗണ്ടില്‍ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു

ന്യൂഡൽഹി : പബ്ജിക്ക് അടിമയായിരുന്ന 15 കാരനായ കൊച്ചുമകൻ മുത്തച്ഛന്റെ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ. ഡൽഹിയിലെ തിമർപൂരിലാണ് സംഭവം നടന്നത്. അക്കൗണ്ടിൽ നിന്നും തുക പിൻവലിച്ചതായുള്ള മെസേജ് ശ്രദ്ധയിൽപ്പെട്ട 65കാരൻ പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്.

അക്കൗണ്ട് ബാലന്‍സായി 275 രൂപ മാത്രമേയുള്ളൂ എന്നതായിരുന്നു സന്ദേശം. താന്‍ തട്ടിപ്പിന് ഇരയായി എന്ന് ധരിച്ച് 65കാരന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊച്ചുമകന്റെ തട്ടിപ്പ് പുറത്തുവന്നത്. മുത്തച്ഛന്റെ പെൻഷൻ അക്കൗണ്ടിൽ നിന്നും പേടിഎം വാലറ്റിലേക്കാണ് 2.3 ലക്ഷം രൂപ മാറ്റിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒടിപി വഴിയായിരുന്നു തുക ട്രാൻസ്ഫർ ചെയ്ത് 15 കാരൻ തട്ടിപ്പ് നടത്തിയത്.

അന്വേഷണത്തിൽ പങ്കജ് കുമാർ എന്ന 23കാരന്റെ പേരിലാണ് പേടിഎം വാലറ്റ് എന്ന് കണ്ടെത്തി. 15 കാരന്റെ സുഹൃത്തായിരുന്നു പങ്കജ്. എന്നാൽ താനല്ല തന്റെ സുഹൃത്താണ് വാലറ്റ് ഉപയോഗിച്ചതെന്ന്  പങ്കജ് പൊലീസിനോട് പറഞ്ഞതോടെയാണ് 65 കാരന്റെ ചെറുമകൻ തന്നെയാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്. രണ്ട് മാസം കൊണ്ടാണ് അക്കൗണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ കാലിയാക്കിയത്. മുത്തച്ഛന്റെ ഫോണിൽ വന്ന ഒടിപി മെസേജുകൾ ഡിലീറ്റ് ചെയ്തതും താൻ തന്നെയാണെന്നും 15കാരന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button