Latest NewsNewsInternational

പബ്ജി ഗെയിം സ്വാധീനം: പ്രായപൂർത്തിയാകാത്ത 3 സഹോദരിമാരെ ദാരുണമായി കൊലപ്പെടുത്തി സഹോദരൻ

3 സഹോദരിമാരെയും കൊലപ്പെടുത്തിയ ശേഷം, ആളൊഴിഞ്ഞ ക്വാർട്ടേഴ്സിലേക്ക് ബാസിത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു

പ്രായപൂർത്തിയാകാത്ത 3 സഹോദരിമാരെ അതിദാരുണമായി കൊലപ്പെടുത്തി പബ്ജി ഗെയിമിന് അടിമയായ സഹോദരൻ. പാകിസ്ഥാനിലെ തെർമൽ പവർ കോളനിയിലാണ് സംഭവം. പബ്ജി ഗെയിമിന്റെ സ്വാധീനത്തെ തുടർന്ന് 3 സഹോദരിമാരെയും കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. തെർമൽ സെക്യൂരിറ്റി സർജന്റ് ഇജാസിന്റെ മക്കളായ ഫാത്തിമ (7), സഹ്റ (8), ആരീഷ (11) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ബാസിതിനെ പോലീസ് അറസ്റ്റ് ചെയ്തു.

3 സഹോദരിമാരെയും കൊലപ്പെടുത്തിയ ശേഷം, ആളൊഴിഞ്ഞ ക്വാർട്ടേഴ്സിലേക്ക് ബാസിത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, സഹോദരിമാരെ കാണാനില്ലെന്ന് ബാസിത് തന്നെയാണ് പോലീസിൽ വിളിച്ച് പരാതി നൽകിയത്. തുടർന്ന് സംഘത്തോടൊപ്പം തിരച്ചിൽ നടത്തുകയും ചെയ്തു. ഇതിനിടെ സംശയം തോന്നിയ പോലീസ് ബാസിതിനെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവരുന്നത്. സഹോദരിമാരുടെ കൊലപാതകത്തിന് പിന്നിൽ പബ്ജി ഗെയിമിന്റെ സ്വാധീനം ഉള്ളതായും, താൻ തന്നെയാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നും പ്രതി സമ്മതിച്ചതായി സിറ്റി ഡിഎസ്പി റെഹാൻ റസൂൽ അഫ്ഗാൻ അറിയിച്ചു.

Also Read: ദുരിതാശ്വാസനിധി ദുർവിനിയോഗ കേസ് വീണ്ടും പരിഗണിക്കാൻ ഒരുങ്ങി ലോകായുക്ത ഫുൾ ബെഞ്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button