പാലക്കാട്: സ്വകാര്യബസിൽ യാത്ര ചെയ്യുകയായിരുന്ന 15 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരൻ അറസ്റ്റിൽ. മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തിൽ അബ്ദുൽ റസാഖ്(48) ആണ് പിടിയിലായത്.
പട്ടാമ്പി-എടപ്പാൾ റൂട്ടിൽ സർവീസ് നടത്തുന്ന ഇയാൾ ജോലി ചെയ്യുന്ന ബസിനുള്ളിൽ വച്ചാണ് സംഭവം നടന്നത്. സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ ഇയാൾ ഉപദ്രവിക്കുകയായിരുന്നു. തുടർന്ന്, സ്കൂളിലെത്തിയ പെൺകുട്ടി അധ്യാപകരോട് സംഭവത്തെപ്പറ്റി പറയുകയും ഇവർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments