മസ്കത്ത്: കോവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന ഒമാനിൽനിന്നുള്ള അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കുന്നു. അന്താരാഷ്ട്ര സർവിസുകൾക്കായി ഒക്ടോബർ ഒന്നുമുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ തുറക്കാൻ കോവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച നടന്ന യോഗമാണ് അന്താരാഷ്ട്ര വിമാന സർവിസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം കൈകൊണ്ടത്. അതേസമയം, വിമാനത്താവളങ്ങൾ തുറക്കുമെങ്കിലും ലക്ഷ്യസ്ഥാനങ്ങളിലെ ആരോഗ്യ വിവരങ്ങൾക്കും മറ്റ് വിമാന കമ്പനികളുമായുള്ള ഉഭയകക്ഷി ധാരണക്കും അനുസരിച്ചായിരിക്കും സർവിസുകൾ ഷെഡ്യൂൾ ചെയ്യുകയും ഒമാനിലേക്കുള്ള സർവിസുകൾ അനുവദിക്കുകയും ചെയ്യുകയെന്നും അധികൃതർ അറിയിച്ചു.
Post Your Comments