സാക്ഷരതാ നിരക്കില്‍ രാജ്യത്തെ രണ്ടാമത്തെ മികച്ച റാങ്കിംഗില്‍ ദില്ലി സ്ഥാനം നേടിയതിന് തന്റെ സര്‍ക്കാരിന്റെ വിദ്യാഭ്യാസ സംഘത്തെ അഭിനന്ദിച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ. 88.7 ശതമാനമാണ് ദില്ലിയിലെ സാക്ഷരതാ നിരക്ക്.
സാക്ഷരതാ നിരക്കില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് ദില്ലി. അഭിനന്ദനങ്ങള്‍ ടീം എഡുക്കേഷന്‍ ഡല്‍ഹി. 100% എത്താന്‍ നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കും. സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഏറ്റവും മുന്‍ഗണന നല്‍കണം. ഓരോ മണിക്കൂറിലും ആത്മഹത്യ ചെയ്യുന്നത് അസ്വീകാര്യമാണ്! ഹാപ്പിനെസ് ഡെല്‍ഹി പോലുള്ള സംരംഭങ്ങള്‍ സമയത്തിന്റെ ആവശ്യകതയാണ്, അത് വ്യാപകമായി സ്വീകരിക്കണം, ”സിസോഡിയ ഒരു ട്വീറ്റില്‍ പറഞ്ഞു, ഇത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ റീട്വീറ്റ് ചെയ്തു.
നിലവിലെ സാക്ഷരതാ നിരക്കിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍ താഴെ നല്‍കുന്നു.
പഠനമനുസരിച്ച്, 96.2 ശതമാനം സാക്ഷരതയോടെ കേരളം വീണ്ടും രാജ്യത്തെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമായി മാറി. കേരളത്തിന് ശേഷം ദില്ലിയില്‍ ആണ് ഏറ്റവും മികച്ച സാക്ഷരതാ നിരക്ക്. 88.7 ശതമാനം. തൊട്ടുതാഴെ ഉത്തരാഖണ്ഡിന്റെ 87.6 ശതമാനവും ഹിമാചല്‍ പ്രദേശിന്റെ 86.6 ശതമാനവും അസം 85.9 ശതമാനവുമാണ്. ആന്ധ്രാപ്രദേശാണ് ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. 66.4 ശതമാനം നിരക്കിലാണ് ആന്ധ്രാപ്രദേശ ഏറ്റവും പിന്നില്‍ നില്‍ക്കുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) സര്‍വേയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജസ്ഥാനില്‍ 69.7 ശതമാനം ബീഹാറില്‍ 70.9 ശതമാനവും തെലങ്കാനയില്‍ 72.8 ശതമാനവും ഉത്തര്‍പ്രദേശ് 73 ശതമാനവും മധ്യപ്രദേശ് 73.7 ശതമാനവുമാണ്.
രാജ്യത്തെ മൊത്തത്തിലുള്ള സാക്ഷരതാ നിരക്ക് 77.7 ശതമാനമാണെന്ന് പഠനം വ്യക്തമാക്കുന്നു. ഗ്രാമപ്രദേശങ്ങളില്‍ സാക്ഷരതാ നിരക്ക് 73.5 ശതമാനമാണ്, നഗരപ്രദേശങ്ങളില്‍ ഇത് 87.7 ശതമാനമാണ്.
Post Your Comments