തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. റെക്കോർഡ്സ് ബ്യൂറോ എഡിജിപി സുദേഷ് കുമാറിനെ വിജിലൻസ് എഡിജിപിയായി നിയമിച്ചു. സുദേഷ് കുമാറിന് വിജിലൻസ് ഡയറക്ടറുടെ അധികച്ചുമതലയുമുണ്ട്. പോലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാമിന് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. വിജിലൻസ് എഡിജിപിയായിരുന്ന അനിൽകാന്തിനെ ക്രൈംബ്രാഞ്ച് എഡിജിപിയാക്കി. ടോമിന്‍ ജെ തച്ചങ്കരി ഡിജിപി റാങ്കിലേക്ക് മാറിയ പശ്ചാത്തലത്തിലാണ് പോലീസിലെ അഴിച്ചുപണി.
Post Your Comments