നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ തൊഴിലവസരം. വിവിധ വർക്ക് ഷോപ്പുകളിലും യൂണിറ്റിലേക്കുമായി ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ പത്താംക്ലാസ് വിജയം. ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്/ സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. അപേക്ഷകർ നോട്ടിഫിക്കേഷൻ തീയതിക്കുമുൻപ് യോഗ്യത നേടിയിരിക്കണം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
മെഷീനിസ്റ്റ്, വെൽഡർ, ഫിറ്റർ, ഡീസൽ മെക്കാനിക്; ഇലക്ടീഷ്യൻ, റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്, ലൈൻമാൻ, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ്, മേസൺ, കാർപെന്റർ, പെയിന്റർ, ഫിറ്റർ സ്ട്രക്ചറൽ, മെഷീനിസ്റ്റ് (ഗ്രൈൻഡർ), ടർണർ, ഇലക്ട്രോണിക് മെക്കാനിക് എന്നിവയാണ് ട്രേഡുകൾ. യോഗ്യതാമാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് തിരഞ്ഞെടുപ്പ്. ആകെ 4499 ഒഴിവുകളുണ്ട്
വിശദവിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://nfr.indianrailways.gov.in/
അവസാന തീയതി: സെപ്റ്റംബർ 15
Post Your Comments