Latest NewsIndiaNews

സി.പി.എമ്മുകാരേക്കാള്‍ വലിയ ശല്യമായി മാറിയിരിക്കുകയാണ് യതീഷ് ചന്ദ്രയെന്ന് കെ മുരളീധരന്‍

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രക്കെതിരെ വടകര എംപി കെ മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ യതീഷ് ചന്ദ്രയെ കയറൂരി വിട്ടിരിക്കുകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ജില്ലയില്‍ സി.പി.എമ്മുകാരേക്കാള്‍ വലിയ ശല്യമായി യതീഷ് ചന്ദ്ര മാറിയെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

വെഞ്ഞാറമൂട്ടിലെ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണം വാമനപുരം എം.എല്‍.എയും സി.പി.എം നേതാവുമായ ഡി കെ മുരളിയും ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും തമ്മിലുള്ള തര്‍ക്കങ്ങളാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

Read Also : അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കേ ഇന്ത്യയ്‌ക്കെതിരെ ഒളിയാക്രമണം നടത്താന്‍ പദ്ധതിയിട്ട് പാകിസ്ഥാൻ

വെഞ്ഞാറമൂട്ടിലെ ഇരട്ടകൊലപാതകങ്ങളും കണ്ണൂര്‍ പൊന്നിയത്തെ ബോംബ് സ്‌ഫോടനവും മയക്കുമരുന്ന് വിഷയവും സി.ബി.ഐ അന്വേഷിക്കണം. കതിരൂര്‍ ബോംബ് സ്‌ഫോടന കേസിലെ പ്രതികളെ സി.പി.എം സംരക്ഷിക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button